കണ്ണൂര്‍: കൊറോണ പ്രതിരോധകാലത്ത് രാജ്യത്തെ ഒരുമിച്ച് നിര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനത്തെയും സന്ദേശത്തെയും അവഹേളിച്ച് കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്. കൊച്ചി സ്വദേശിയും കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ വിനീത് വി വര്‍മയാണ് പ്രധാനമന്ത്രിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ കാസര്‍ഗോഡ് എന്മഗജ പഞ്ചായത്തിലാണ് ജോലി ചെയ്യുന്നത്.
ലോക്ക് ഡൗണിനോട് ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചെന്ന് പ്രധാനമന്ത്രി രാവിലെ രാജ്യത്തെ ജനങ്ങളോട് പറഞ്ഞിരുന്നു. പല രാജ്യങ്ങളും ഇത് മാതൃകയാക്കുന്നു എന്നും ഇത് സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സാമൂഹ്യ ശക്തി പ്രകടമാകുന്നു. ഒറ്റക്ക് എങ്ങനെ രോഗത്തെ നേരിടുമെന്ന് പലരും വിചാരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഒറ്റക്കല്ല, 130 കോടി ജനങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവര്ക്കും നന്ദി. പോരാട്ടം തുടരണമെന്നും മോദി പറഞ്ഞു.
കൊറോണ ഭീതിയുടെ ഇരുട്ട് നീക്കണം. ഇതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് വീടുകളിലെ ലൈറ്റ് ഓഫ് ചെയ്ത് 9 മിനിറ്റ് ടോര്‍ച്ച്, മെഴുകുതിരി, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കണം. ഈ ദീപത്തിന്റെ പ്രകാശം 130 കോടി ജനങ്ങളുടെ ശക്തി പ്രകടമാക്കണം. ഇതിനായി ഒരുമിച്ച് ആരും പുറത്ത് ഇറങ്ങരുത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. ഈ ആഹ്വാനത്തെ അവഹേളിച്ചാണ് കേരള സര്‍ക്കാരിന്റെ കീഴിലുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥന് രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: