Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ശരീരമാസകലം വ്രണങ്ങളുമായെത്തിയയാള്‍ക്ക് തുണയായത് കൗണ്‍സിലര്‍ മഹേഷ്

ശരീരമാസകലം ചോരപൊട്ടിയൊലിക്കുന്ന വ്രണങ്ങളും അതിന് ചുറ്റും ഈച്ചകളും കണക്കില്ലാതെ വലിഞ്ഞ് മുറുക്കിക്കെട്ടിയിരിക്കുന്ന കുറെ വൃത്തിഹീനമായ ദ്രവിച്ച തുണികളും താടിയും മുടിയും വളര്‍ന്ന് വികൃതമായിരിക്കുന്ന ആ മനുഷ്യനെ എല്ലാവരും വന്ന് എത്തി നോക്കുന്നുണ്ടെങ്കിലും അടുത്തേക്ക് പോകുവാന്‍ ആരും ധൈര്യം കാണിക്കുന്നില്ല. ആരുടെയും കൂടെ ഇരിക്കാന്‍ അയാള്‍ തയ്യാറാകുന്നുമില്ല. എന്തോ പിറുപിറുത്ത് ഒറ്റപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 02:43 pm IST
inThrissur

തൃശൂര്‍:  ശരീരമാസകലം ചോരപൊട്ടിയൊലിക്കുന്ന വ്രണങ്ങളും അതിന് ചുറ്റും ഈച്ചകളും കണക്കില്ലാതെ വലിഞ്ഞ് മുറുക്കിക്കെട്ടിയിരിക്കുന്ന കുറെ വൃത്തിഹീനമായ ദ്രവിച്ച തുണികളും താടിയും മുടിയും വളര്‍ന്ന് വികൃതമായിരിക്കുന്ന ആ മനുഷ്യനെ എല്ലാവരും വന്ന് എത്തി നോക്കുന്നുണ്ടെങ്കിലും അടുത്തേക്ക് പോകുവാന്‍ ആരും ധൈര്യം കാണിക്കുന്നില്ല. ആരുടെയും കൂടെ ഇരിക്കാന്‍ അയാള്‍ തയ്യാറാകുന്നുമില്ല. എന്തോ പിറുപിറുത്ത് ഒറ്റപ്പെട്ടിരിക്കുന്നു.

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മനുഷ്യരെ താമസിപ്പിച്ചിരിക്കുന്ന ഗവ.മോഡല്‍ ബോയ്‌സ് സ്‌കൂളിലെ ഒരു കാഴ്ചയാണിത്. ഒന്നിനെക്കുറിച്ചും ഓര്‍മ്മയില്ല. ആര് എന്ത് ചോദിച്ചാലും ഒരു ചിരി മാത്രമാണ് ഉത്തരം. ശരീരമാസകലം ഒരു അഞ്ച് കിലോ തുണിയെങ്കിലും ചുറ്റിയിട്ടുണ്ട്. രണ്ട് തൊപ്പികള്‍ ഉപയോഗിച്ച് തല മുഴുവനായി മറച്ചിരിക്കുന്നു. കീറിയ അഞ്ച് ഷര്‍ട്ടുകള്‍ ധരിച്ചിട്ടുണ്ട്. ട്രൗസറും അതിന് മുകളില്‍ ദ്രവിച്ച് പല ഭാഗങ്ങള്‍ അടര്‍ന്ന് പോയിട്ടുള്ള മൂന്ന് ജീന്‍സുകളും ധരിച്ചിട്ടുണ്ട്.നഗരത്തിലെ മുഴുവന്‍ അഴുക്കുകളും ഈ വസ്ത്രങ്ങളിലുണ്ട്.  

ഇതില്‍ നിന്നും വരുന്ന ദുര്‍ഗന്ധം സഹിക്കാന്‍ വയ്യെന്നും കൂടെ ഇരുത്താനും അയാളുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടെന്നും ക്യാമ്പിലെ മറ്റ് അന്തേവാസികള്‍ അധികൃതരുടെ അടുത്ത് പരാതി പറഞ്ഞെങ്കിലും  ആരും തിരിഞ്ഞ് നോക്കിയില്ല.  

എന്നാല്‍ കൗണ്‍സിലര്‍ കെ.മഹേഷിന്റെ നേതൃത്വത്തില്‍ ഇയാളെ കുളിപ്പിച്ച് വൃത്തിയാക്കിയെടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. കുളിക്കാന്‍ ഇയാള്‍ ആദ്യം വിസമ്മതിച്ചെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു. വൃണങ്ങളോട് ഒട്ടിപിടിച്ചിരുന്ന വസ്ത്രങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് ഇവര്‍ നീക്കിയത്. എന്നാല്‍ ഇയാളുടെ കൈയിലുണ്ടായിരുന്ന ഒരു പഴയ പേഴ്‌സ് കുളിക്കുന്നതിനിടയിലും അയാള്‍ മാറോട് ചേര്‍ത്തിരുന്നു. അത് ആരുടെ കൈയിലും കൊടുക്കാന്‍ അയാള്‍ തയ്യാറായില്ല. തുണിക്കെട്ടുകള്‍ ഓരോന്ന് അഴിച്ചു മാറ്റുമ്പോഴും വൃണങ്ങളില്‍ നിന്നും ചോരയും പഴുപ്പും ഒഴുകുന്നുണ്ടായിരുന്നു.  

കുളി കഴിയുന്നതുവരെ വേദന കടിച്ചമര്‍ത്തിയിരുന്ന് അയാള്‍ ഇടയ്‌ക്കിടെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ച് നീക്കി. കുളിപ്പിച്ചതിന് ശേഷം പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച അയാളെ മഹേഷിന്റെ നേതൃത്വത്തില്‍ വൃണങ്ങളുടെ പരിശോധയ്‌ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലെപ്പോഴോ മാറോട് ചേര്‍ത്തിരുന്ന പേഴ്‌സ് മഹേഷിന്റെ കൈയിലേക്ക് കൊടുത്തു. അതില്‍ 1500 രൂപ സമ്പാദ്യമായി ഉണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അയാളുടെ ആകെയുള്ള സമ്പാദ്യമായ പണം മഹേഷ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി. തുടര്‍ന്ന് ആംബുലന്‍സ് കയറുമ്പോള്‍ അയാളുടെ മുഖത്ത് നേരിയ ഒരു ചിരിയുണ്ടായിരുന്നു… അതുവരെ ആരും തിരിഞ്ഞ് നോക്കാതിരുന്ന തെരുവിന്റെ മക്കളായ തങ്ങള്‍ക്ക് ദുരിതം വരുമ്പോള്‍ ആരെങ്കിലുമൊക്കെ സഹായത്തിന് കാണുമെന്ന വിശ്വാസത്തിലായിരിക്കാം ആ ചിരി.

Tags: CouncilorMaheshRescue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Kerala

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

Local News

പുഴയിൽ ഒഴുക്കിൽപ്പെട്ട 50 കാരിയുടെ ജീവൻ രക്ഷിച്ച പെൺകുട്ടിക്ക് നാടിന്റെ ആദരവ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.