ന്യൂദല്‍ഹി: രാജ്യത്തെ കൊറോണ ബാധ രൂക്ഷമാക്കിയത് നിയന്ത്രണങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനില്‍ നടത്തിയ മതസമ്മേളനമാണെന്നതിന് കൂടുതല്‍ തെളിവുകള്‍. വൈറസ് ബാധിച്ചവരില്‍ 20 ശതമാനവും തബ്‌ലീഗ് മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്നും മരണമടഞ്ഞവരില്‍ 20 പേര്‍ക്കെങ്കിലും സമ്മേളനവുമായി ബന്ധമുണ്ടെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.
തെലങ്കാനയില്‍ മരിച്ച ഒന്‍പതു പേരും ദല്‍ഹി, മഹാരാഷ്‌ട്ര, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മരണമടഞ്ഞവരില്‍ രണ്ടു പേര്‍ വീതവും സമ്മേളനത്തിന് പോയവരാണ്. അങ്ങനെ തന്നെ 15 മരണം. കര്‍ണാടകത്തിലെ തുമക്കുരുവില്‍ മരിച്ച മൗലവിയും ആന്ധ്രയിലും ഗുജറാത്തിലും ബിഹാറിലും മരണമടഞ്ഞ ഓരോരുത്തരും നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു പുറമേ സമ്മേളനത്തില്‍ പങ്കെ ടുത്ത പത്തനംതിട്ട സ്വദേശി ഡോ. സലീം ദല്‍ഹിയില്‍ പനി ബാധിച്ച് മരണമടഞ്ഞിരുന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്തതിന കൊറോണക്കേസില്‍ പെടുത്തിയിട്ടില്ല.
നിലവില്‍ രണ്ടായിരത്തിലേറെ പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ നാനൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇവരില്‍ 330 പേര്‍ക്ക് വൈറസ് ബാധ ഔദ്യോഗികമായ സ്ഥിരീകരിച്ചു. എണ്ണായിരത്തോളം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അവരില്‍ കണ്ടെത്താന്‍ കഴിഞ്ഞവരില്‍ മൂവായിരത്തോളം പേര്‍ ഐസൊലേഷനിലാണ്. തമിഴനാട്ടില്‍ നിന്ന് പങ്കെടുത്ത 1500 പേരില്‍ 658 പേരെ പരിശോധിച്ചു. ഇവരില്‍ വിദേശികള്‍ അടക്കം 190 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ആന്ധ്രയില്‍ നിന്നു പോയ 746 പേരില്‍ 87 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 70 പേര്‍ക്ക് പോസിറ്റീവാണ്. തെലങ്കാനയില്‍ നിന്നു പോയ 1030 പേരില്‍ 321 പേരെയും കണ്ടെത്തിയിട്ടില്ല. തിരിച്ചറിഞ്ഞവരില്‍ 51 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. വിവിധ സംസ്ഥാങ്ങളില്‍ നിന്ന് പോയവരെ പണമായും കണ്ടെത്തി പരിശോധിക്കുന്നതോടെ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
ഗ്രാഫില്‍ കുതിച്ചുചാട്ടം
ന്യൂദല്‍ഹി: മാര്‍ച്ച് 27ന് ഇന്ത്യയില്‍ രോഗബാധിതര്‍ 727 പേരായിരുന്നു. മരണം ഇരുപതും. മാര്‍ച്ച് 30 മുതലാണ് ഇതില്‍ പ്രകടമായ മാറ്റം വന്നത്. മാര്‍ച്ച് 30ന് പുതിയ 227 കേസുകളും അഞ്ചു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 31ന് 146 പുതിയ കേസുകളും മൂന്നു മരണവും.
അടുത്ത ദിവസം ഏപ്രില്‍ ഒന്നിന് പുതിയ കേസുകള്‍ 601. മരണം 23. സമ്മേളനത്തില്‍ പോയവരുടെ കേസുകള്‍ പ്രത്യേക്ഷപ്പെട്ടതോടെയാണ് എണ്ണങ്ങള്‍ കുത്തനെ കൂടിയത്. ഫെബ്രുവരി 15 മുതല്‍ ഏറെക്കുറെ ഒരു മാസം മരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അതിനു ശേഷവും മരണത്തില്‍ ചെറിയ വര്‍ധനയേ ഉണ്ടായിരുന്നുള്ളൂ. മാര്‍ച്ച് 26നു ശേഷം പൊടുന്നനെയുള്ള കയറ്റമാണ് ഉണ്ടായത്. ഇത് രോഗബാധയിലും വ്യക്തം. മാര്‍ച്ച് 16ന് 99 പേര്‍ക്കായിരുന്നു രോഗബാധ. ഏപ്രില്‍ ഒന്നിന് 1792 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: