ന്യൂദല്‍ഹി : വിലക്ക് ലംഘിച്ച് നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സിഎഎയ്ക്കെതിരായി ഷഹീന് ബാഗില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ട്. ആന്‍ഡമാനില്‍ രോഗം സ്ഥിരീകരിച്ച യുവാവ് മര്‍ക്കസിലെ തബ്ലീഗ് സമ്മേളനത്തിന് ശേഷം ഷഹീന്‍ബാഗ് സന്ദര്‍ശിച്ചതായും സമരത്തില്‍ പങ്കെടുത്തതായി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിരിക്കു്ന്നത്.
ആന്‍ഡമാന്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അധികൃതര്‍ ഇയാളുടെ യാത്രാ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതോടെയാണ് ഷഹീന്‍ബാഗില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതായി അറിയാന്‍ സാധിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യ നില ഗുരുതരമാണ്.
തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ച ചിലരും മര്‍ക്കസില്‍ എത്തിയശേഷം ഷഹീന്‍ബാഗിലെ സമരത്തില്‍ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്ത ചിലരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരെല്ലാം നിലവില്‍ നിരീക്ഷണത്തിലാണ്.
ഷഹീന്‍ബാഗില്‍ സമരത്തിനായി ഏകദേശം പതിനായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. അധികൃതര്‍ക്കിടയില്‍ ഇത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഇതിനെ തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ടവരിലേക്കും ഇപ്പോള്‍ നിരീക്ഷണം നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: