കാസര്‍കോട്: കിടത്തി ചികിത്സയുള്ള മുഴുവന്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളെയും പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതി, കാരുണ്യ ബനവലെന്റ് പദ്ധതികളുടെ പട്ടികയില്‍പ്പെടുത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.
ജില്ലയിലെ ചികിത്സാ രംഗത്ത് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കേരളത്തിലെ രാജ്യസഭാംഗങ്ങളുടെ എം.പി. ഫണ്ട് അനുവദിക്കണം. ബിജെപിക്കെതിരെ അപപ്രചരണം നടത്തുന്നതിനു പകരം ഇതിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്താനാണ് ഇരു മുന്നണികളുടെയും നേതാക്കള്‍ ശ്രമിക്കേണ്ടത്. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥയാണ് ഇപ്പോള്‍ പൂര്‍ണ്ണമായും തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്. ജില്ലയുടെ ആരോഗ്യമേഖലയിലടക്കം പിന്നോക്കവസ്ഥക്കു കാരണം കേരളം മാറി മാറി ഭരിച്ചവരും ജില്ലയില്‍ കാലാകാലം ജനപ്രതിനിധികളായവരുമാണ്.
ഒരു മെഡിക്കല്‍ കോളെജോ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലോ ജില്ലയില്‍ ഇല്ലാത്തതിനുത്തരവാദികള് ഈ കൂട്ടരാണ്. ജില്ലയിലെ പ്രതിസന്ധി മറികടക്കാന്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാറ്റി നിര്‍ത്തി മുഴുവന്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിതികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: