മലപ്പുറം: കൊറോണ പ്രതിരോധത്തിന് എത്തിയ ആരോഗ്യ പ്രവര്‍ത്തകനെ മലപ്പുറത്ത് ആക്രമിച്ചു. രണ്ടു ബൈക്കുകളിലാായെത്തിയ നാലംഗസംഘം ആരോഗ്യപ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. താനൂരില്‍ റോഡരികില്‍ കൂട്ടംകൂടിയിരുന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട ട്രോമാകെയര്‍ വൊളന്റിയര്‍ ചാപ്പപ്പടി ജാബിറിനാണ് വെട്ടേറ്റത്.
ഇന്നു പുലര്‍ച്ചെ 3.50ന് പൗര്കടവത്താണ് സംഭവം. ജാബിറിന്റെ കൈക്കും കാലിനും വെട്ടേറ്റത്. പരുക്ക് ഗുരുതരമല്ല. പ്രദേശത്ത് വഴിയിരികില്‍ കെട്ടിയ ഷെഡ്ഡില്‍ ആളുകള്‍ ഏതാനും ദിവസമായി കൂടിയിരുന്ന് കളികള്‍ നടത്തുന്നതിനെ ജാബിര്‍ എതിര്‍ത്തിരുന്നു. ലോക്ഡൗണ്‍ ലംഘിച്ചത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഈ ഷെഡ് പൊളിച്ചുനീക്കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. ജാബിറിന്റെ കാലിനും കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: