തിരുവനന്തപുരം: സംസ്ഥാന ഖജനാവിനെ കാലിയാക്കിയത് സര്‍ക്കാരിന്റെ ആര്‍ഭാടവും ധൂര്‍ത്തും. സാമ്പത്തികമായി യാതൊരു മുന്‍കരുതലുകളും ഇല്ലാതെ സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതിനാലാണ് ആപത്ത് കാലത്ത് സര്‍ക്കാരിന് കണ്ണീര് പൊഴിക്കേണ്ടി വരുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങിയപ്പോള്‍ സംസ്ഥാനത്തെ പൊതു കടം 1,57,370 കോടി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറി നാലു വര്‍ഷം പിന്നിട്ടപ്പോള്‍ പൊതു കടം 2,35,631 കോടി. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്കിയ സംഭാവന 78,261 കോടി രൂപയുടെ പൊതു കടം. പൊതു കടം ഇത്രയും വര്‍ധിച്ചതിനാല്‍ വായ്പ എടുക്കുന്നതിന്റെ പരിധി വര്‍ധിപ്പിക്കാനും സാധിക്കുന്നില്ല. തങ്ങള്‍ ചെയ്തു വച്ച കുറ്റത്തിന് പഴി കേന്ദ്രസര്‍ക്കാരിനും പൊതു കടം ക്രമാതീതമായി വര്‍ധിക്കുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിനും കുറവുണ്ടായിരുന്നില്ല. ലോക കേരളത്തിനായി പൊടിച്ച കോടികള്‍, സര്‍ക്കാരിന്റെ ഉപദേശകര്‍, ദല്‍ഹിയില്‍ ഇടനിലക്കാരായി നിയമിച്ചിരിക്കുന്നവര്‍, ഹെലികോപ്ടര്‍ വാടക, മന്ത്രിമാര്‍ക്കും പോലീസ് ഓഫീസര്മാര്ക്കുമൊക്കെ വാങ്ങികൂട്ടുന്ന വാഹനങ്ങള്‍ തുടങ്ങി കടം എടുത്തും ആര്‍ഭാടം കാണിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ നടത്തിവരുന്നത്.
അഞ്ചര ലക്ഷം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു മാസം ശമ്പളം നല്കാന് 2500 കോടി രൂപയോളം വേണം. രണ്ടര ലക്ഷത്തോളം ജീവനക്കാര്‍ സഹകരണ മേഖലയിലും പൊതു മേഖല സ്ഥാപനങ്ങളിലുമായി ജോലി നോക്കുന്നു. ഇരു വിഭാഗങ്ങളിലും ശമ്പള നിയന്ത്രണം ഉണ്ടാക്കി പകുതിയാണ് നല്കുന്നതെങ്കില് മുവായിരം കോടിയിലധികം രൂപയാണ് ഒറ്റയടിക്ക് ഖജനാവിലേക്ക് എത്തിച്ചേരുന്നത്. അതിനാല്‍ സാലറി ചലഞ്ചിനേക്കാള്‍ ശമ്പളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോടാണ്. ധനമന്ത്രിക്ക് ഇഷ്ടം.
നിലവില്‍ സര്‍ക്കാര്‍ ഖജനാവ് കാലയാകാന് സര്‍ക്കാര്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നത് കൊറോണക്കാലത്ത് സൗജന്യ റേഷന്‍ നല്കി എന്ന വാദമുഖമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റിയാണ് അരി വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: