ലണ്ടന്‍: വനിതാ ക്രിക്കറ്റിന് ലോകമെങ്ങും ആരാധകരുടെ പിന്തുണ വന്‍തോതില്‍ ഉയരുന്നെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. ഓസ്ട്രേലിയയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 8 വരെ നടന്ന ലോകകപ്പ് ട്വന്റി ട്വന്റി മത്സരങ്ങള്‍ക്കാണ് ഡിജിറ്റല്‍ ചാനലുകള്‍ വഴി കണ്ട പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍പിന്തുണ ലഭിച്ചത്. വിവിധ ചാനലുകള്‍ വഴി കണ്ട പ്രേക്ഷകര്‍ 1.1 ബില്യണ്‍ ആണെന്ന് ഐസിസി വെളിപ്പെടുത്തി. ഒരു വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡാണിത്.
2017 ലെ വനിതാ ഏകദിന ലോകകപ്പ് ആയിരുന്നു ഇതിന് മുന്‍പ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ കൂടുതല്‍പേര്‍ ആസ്വദിച്ചത്. ഇതിനേക്കാള്‍ 10 ഇരട്ടി പ്രേക്ഷകരെ ഇത്തവണ കണ്ടെത്താന്‍ ഈ ടൂര്‍ണമെന്റിന് കഴിഞ്ഞു. ടൂര്‍ണമെന്റില്‍ ഇന്ത്യ സജീവമായതാണ് പ്രേക്ഷരുടെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. വനിതാ ക്രിക്കറ്റ് ഫൈനല്‍ നേരിട്ട് കാണാന്‍ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് 86,174 ആരാധകരാണ്.
വനിത ടി 20 ഫൈനല്‍ ടിവിയില്‍ കാണാനും ആരാധകര്‍ സമയം കണ്ടെത്തി. ഏതാണ്ട് 1.78 ബില്യണ്‍ പ്രേക്ഷകരാണ് ഇന്ത്യ ഓസ്ട്രേലിയ ഫൈനല്‍ ടിവിയിലൂടെ കണ്ടത്. 2018ലെ ഫൈനലിനേക്കാള്‍ 59 ഇരട്ടി അധികമാണിത്. ഇന്ത്യയില്‍ മാത്രം 9.02 മില്യണ്‍ പ്രേക്ഷകര്‍ ഫൈനല്‍ വീക്ഷിച്ചു എന്നാണ് ഐസിസി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: