മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദന ഹോം ക്വാറന്റീനില്‍. മാഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണിത്. സാംഗ്ലി മുനിസിപ്പാലിറ്റിയിലാണ് സ്മൃതി മന്ദന താമസിക്കുന്നത്. സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ 20 അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഓസ്ട്രേലിയയിലെ ടി20 വനിതാ ലോകകപ്പിനു ശേഷം തിരികെയെത്തിയ താരം മുംബൈയിരുന്നു കൊവിഡ് 19 കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിച്ചു. ദിവസവും സ്മൃതി മന്ദനയുടെ ആരോഗ്യസ്ഥിതി ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ഇതുവരെ പത്ത് പേരാണ് ഇവിടെ കൊവിഡ് 19 ബാധിച്ച് മരിച്ചത്. 238 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെക്കാള് വേഗത്തില്‍ ഏകദിനത്തില്‍ 2000 തികച്ച് ഇന്ത്യന്‍ വനിതാ ടീം ഓപണര്‍ ആണ്് സ്മൃതി മന്ദന. 51 മത്സരങ്ങളില്‍ നിന്നാണ് മന്ദന 2000 റണ്‍സ് നേടിയത്. 48 ഇന്നിങ്സില്‍ നിന്ന് 2000 റണ്‍സ് നേടിയ ശിഖര്‍ ധവാന് മാത്രമാണ് മന്ദനയെക്കാള്‍ വേഗത്തില്‍ 2000 റണ്‍സ് തികച്ച ഏക ഇന്ത്യന്‍ താരം. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ മന്ദന 74 റണ്‍സ് നേടിയ മന്ദന ഇന്ത്യക്ക് പരമ്പര നേടികൊടുത്തിരുന്നു.
ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികക്കുന്ന മൂന്നാമത്തെ വനിതാ താരവും ആദ്യ ഇന്ത്യന്‍ താരവുമാണ് സ്മൃതി മന്ദന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: