Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്പെയ്നും ഇറ്റലിയുടെ വഴിയേ; ലക്ഷം കടന്ന് കൊറോണ വൈറസ് ബാധിതര്‍

ആഗോള തലത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ദിവസവും വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇരുനൂറോളം രാജ്യങ്ങളിലായി ഒമ്പത് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ വൈറസ് ബാധ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 03:19 pm IST
in World

മാഡ്രിഡ്: യൂറോപ്പിനെ ദുരിതത്തിലാഴ്‌ത്തി കൊറോണ. മുപ്പതിനായിരം ജീവനാണ് മഹാമാരിയില്‍ യൂറോപ്പിന് നഷ്ടമായത്. ഇറ്റലിക്ക് പിന്നാലെ സ്പെയ്നെയും വൈറസ് ബാധ വരിഞ്ഞു മുറുക്കിക്കഴിഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് ഏഴായിരത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ ഒരുലക്ഷത്തിലധികം വൈറസ് ബാധിതരാണുള്ളത്. 864 പേര്‍ കൂടി മരിച്ചു. ഒരു ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ആകെ മരണം 9,053 കടന്നു. ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജീവഹാനി സംഭവിച്ചിരിക്കുന്നതും സ്പെയ്നിലാണ്. 22,647 പേര്‍ക്ക് സ്പെയ്നില്‍ ഇതുവരെ രോഗം ഭേദമായെങ്കിലും 5,872 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ആഗോള തലത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ദിവസവും വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇരുനൂറോളം രാജ്യങ്ങളിലായി ഒമ്പത് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ വൈറസ് ബാധ കണ്ടെത്തി. നാല്‍പ്പത്തയ്യായിരത്തോളം പേര്‍ മരിച്ചു. 1,90,000 പേര്‍ വൈറസില്‍ നിന്ന് മുക്തി നേടി.  

ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ മരണം 4,100 കവിഞ്ഞു. ആകെ വൈറസ് ബാധിതരുടെ എണ്ണം അമേരിക്കയില്‍ രണ്ടു ലക്ഷത്തിലേക്കടുത്തു. 7,267 പേരാണ് ഇതുവരെ വൈറസ് മുക്തരായത്. 4,576 പേരുടെ നില ഗുരുതരമാണ്. സ്ഥിതി ഓരോ ദിവസവും വഷളാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ സാമഗ്രികളുമായുള്ള റഷ്യന്‍ സൈനിക വിമാനം അമേരിക്കയിലേക്ക് തിരിച്ചു.

മഹാമാരിയെ ചെറുക്കാന്‍ ഒരുമിച്ച് നില്‍ക്കാനുള്ള ട്രംപിന്റെയും പുടിന്റെയും തീരുമാനത്തെ തുടര്‍ന്നാണ് നിത്യ ശത്രുക്കളായിരുന്നിട്ടും റഷ്യ സഹായഹസ്തവുമായി എത്തിയത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ വൈറസ് ബാധിതര്‍ ഒരുലക്ഷത്തിലധികം ആയി. 13,000ത്തിലേറെ പേരാണ് ഇറ്റലിയില്‍ മാത്രം മരിച്ചത്. 15,729 പേര്‍ വൈറസില്‍ നിന്ന് മുക്തി നേടി. 4,023 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്.

ജര്‍മനിയില്‍ ഒറ്റ ദിവസം കൊണ്ട് വെന്റിലേറ്ററിലുള്ള വൈറസ് ബാധിതരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന. 1,189 പേരാണ് നിലവില്‍ വെന്റിലേറ്റര്‍ സഹായത്തോടെ  ജീവന്‍ നിലനിര്‍ത്തുന്നത്. ആകെ 2,675 പേര്‍ അപകട നിലയിലുണ്ട്. വൈറസ് ബാധിതരുടെ എണ്ണം 75,000ത്തോട് അടുത്തെങ്കിലും 788 പേര്‍ മാത്രമാണ് ജര്‍മനിയില്‍ മരിച്ചത്. എന്നാല്‍, കൂടുതല്‍ പേര്‍ക്ക് രോഗം മൂര്‍ച്ഛിച്ചത് ആശങ്കയ്‌ക്കിടയാക്കി. 16,100 പേരാണ് ഇതുവരെ വൈറസില്‍ നിന്ന് മുക്തി നേടിയത്.  

ഇറാനിലും വൈറസ് ബാധിതരുടെ എണ്ണം അടുത്തിടെ വീണ്ടും ക്രമാതീതമായി ഉയര്‍ന്നു. 49,000ത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും മൂവായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടടപ്പെടുകയും ചെയ്തു. 15,473 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 3,871 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളില്‍ ദിവസം 25,000 പേരെ വീതം കൊറോണ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. ബ്രിട്ടനില്‍ 381 പേര്‍ ഇന്നലെ മരിക്കുകയും ആകെ മരണസംഖ്യ 2,400 കടക്കുകയും ചെയ്തതോടെയാണ് തീരുമാനം. മാര്‍ച്ച് 17 മുതല്‍ ലോക്ക്ഡൗണിലുള്ള ഫ്രാന്‍സില്‍ മരണം 3,500 കടന്നു. 53,000ല്‍ പരം രോഗികളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Tags: സ്‌പെയിന്‍covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.