കാന്‍ബറ: മഹാമാരിയായി ലോകത്തിന് തന്നെ ഭീഷണി ഉയര്‍ത്തിയ കോവിഡിന് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തെന്ന അവകാശ വാദവുമായി ഓസ്ട്രേലിയന്‍ ശാസത്രജ്ഞര്‍. കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ്(സിഎസ്ഐആര്‍ഒ) മരുന്ന് വികസിപ്പിച്ചെടുത്തത്. മൃഗങ്ങളില്‍ ഇത്് പരീക്ഷിച്ചു തുടങ്ങിക്കഴിഞ്ഞു.
എന്നാല്‍ പരീക്ഷണത്തിന്റെ പൂര്‍ണ ഫലം ലഭിക്കാന്‍ മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓസ്ട്രേലിയയിലെ അനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്. ആദ്യഘട്ട ഫലം ജൂണ്‍ മാസത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്.
പരീക്ഷണം മൃഗങ്ങളില്‍ നടത്തി വിജയിച്ചശേഷം മനുഷ്യരിലും പരീക്ഷിക്കും. ഇതും വിജയിച്ചെന്ന് ഉറപ്പിച്ചശേഷം മാത്രമേ ലോകരാഷ്ട്രങ്ങളിലേക്ക് മരുന്ന് വിതരണത്തിനായി ലഭ്യമാക്കൂ. ഇതിന് 18 മാസമെങ്കിലും എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരീക്ഷണം ഫലപ്രദമായാല്‍ ഈ കണ്ടുപിടിത്തം നിര്‍ണ്ണായകമാകും. ലോക രാഷ്ട്രങ്ങളെ തന്നെ കാര്‍ന്നു തിന്നുന്ന വി്ധത്തിലാണ് ഇന്ന് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത്. ഇതുമൂലം ആഗോള സമ്പദ് വ്യവസ്ഥയില്‍ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഓസ്ട്രേലിയയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമുള്ള ഗവേഷകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കണ്ടെത്തലെന്ന് സിഎസ്ഐആര്‍ഒ മേധാവി ലാറി മാര്‍ഷല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: