തിരുവനന്തപുരം: സംസ്ഥാനത്തെ സൗജന്യ റേഷന്‍ വിതരണം ഇന്നലെ മുതല്‍ ആരംഭിച്ചു. ആദ്യ ദിവസം 14 ലക്ഷം പേര് റേഷന്‍കടകളില്‍ നിന്ന് ധാന്യം വാങ്ങി. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് എല്ലായിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ഡ് നമ്പരുകള്‍ അനുസരിച്ചാണ് റേഷന്‍ വിതരണം നടക്കുന്നത്. ഒരേസമയം ഒരു റേഷന്‍ കടയില്‍ അഞ്ചു പേര് മാത്രമേ പാടുള്ളൂ എന്ന് നിര്‍ദേശിച്ചിരുന്നു. തിരക്കൊഴിവാക്കാന്‍ ടോക്കണ്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ ഇന്നലെ പലയിടത്തും നടപ്പാക്കി.
ആദ്യദിനമായ ഇന്നലെ 0, 1 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ഇന്ന് 2,3 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുള്ളവര്‍ക്കും നാളെ 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുള്ളവര്‍ക്കും ഭക്ഷ്യധാന്യം വിതരണം ചെയ്യും.
നാലിന് 6, 7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുള്ളവര്‍ക്കും അഞ്ചിന് 8,9 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുള്ളവര്ക്കുരമാണ് സൗജന്യ റേഷന്‍ വിതരണം ചെയ്യുക. അഞ്ച് ദിവസത്തിനുള്ളില്‍ റേഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. ഏപ്രില്‍ 30 വരെ റേഷന്‍ നല്കാന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന് പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച ധാന്യത്തിന്റെ വിതരണം ഈ മാസം 20ന് ശേഷം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: