കൊച്ചി: കൊറോണ തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടി. പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. മൂന്നാഴ്ചത്തേക്കാണ് മദ്യവിതരണ ഉത്തരവ് മരവിപ്പിച്ചത്. മദ്യം മരുന്നല്ലന്നും ആവശ്യവസ്തുക്കളില്‍ ഉള്‍പ്പെടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഡോക്ടര്‍മാര്‍ കുറിക്കില്ലെങ്കില്‍ പിന്നീട് എന്തിനാണ് ഉത്തരവെന്നും ഹൈക്കോടതി വാക്കാന് ചോദിച്ചു.
നേരത്തെ, കേരളം മദ്യം ലഭ്യമാക്കുന്നതിനോട് അതൃപ്തി പ്രകടിപ്പിക്കുകയും അവശ്യവസ്തുക്കള്‍ അല്ലാത്തവ ഓണ്‍ലൈന്‍ വഴി വില്‍ക്കരുതെന്നും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച വിഷയത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല രംഗത്തെത്തി. മദ്യവില്പന ലോക്ഡൗണിന്റെ പ്രസക്തി ഇല്ലാതാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്കാന് കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . അതിനാവശ്യമായ കുറിപ്പടി കൊടുക്കാന്‍ ഡോക്ടര്‍മാരില്‍ ഒരുവിഭാഗവും തയ്യാറായതോടെ, ലോക്ക്ഡൗണ്‍ കാലത്തും അത്യാവശ്യക്കാര്‍ക്ക് മുട്ടില്ലാതെ മദ്യം കിട്ടുമെന്ന് ഉറപ്പായി. ഒരാള്‍ക്ക് ആഴ്ചയില്‍ മൂന്നു ലീറ്റര്‍ വീതം ലഭിക്കും.
മദ്യം മുടങ്ങിയാല്‍ അസ്വസ്ഥത ഉണ്ടാകുന്നവരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. തൊട്ടുപിന്നാലെ മദ്യം മരുന്നായി ശുപാര്‍ശ ചെയ്യുന്നതിന്റെ അപകടങ്ങള്‍ ചൂണ്ടികാട്ടി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തി. ഫലമായി ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് ഇത്രമാത്രം. മുന്നിലെത്തുന്നയാള്‍ക്ക് അഹരീവീഹ ണശവേറൃമംമഹ ട്യാുീോ ഉണ്ടെന്ന് ഡോക്ടര്‍ അഭിപ്രായം രേഖപ്പെടുത്തിയാല്‍ മതി. മദ്യം കൊടുക്കാന്‍ ശുപാര്‍ശ ചെയ്യേണ്ടെന്ന് സാരം.
എന്നാല്‍ ഇതും അംഗീകരിക്കാതെ ഡോക്ടര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപംനല്‍കുന്നതിനിടെ തന്നെ ശുപാര്‍ശകള്‍ എക്സൈസ് ഓഫീസുകളില്‍ എത്താന്‍ തുടങ്ങി. എറണാകുളം ജില്ലയില്‍ അങ്കമാലി, വരാപ്പുഴ തുടങ്ങിയിടങ്ങളിലെ എക്സൈസ് റേഞ്ച് ഓഫീസുകളില്‍ എത്തിയ ശുപാര്‍ശകളില്‍ ചിലത് ഡോക്ടറുടേത് ആയതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നിലാപെടെടുത്തു. അതേസമയം ബാക്കിയെല്ലാം അനുവദിക്കാനും ധാരണയായി. ഇതുപ്രകാരം എക്സൈസ് ആസ്ഥാനത്തും കൂടിയാലോചനകള്‍ നടത്തിയാണ് അപേക്ഷകന് മദ്യം വീടുകളിലെത്തിച്ച് നല്കാന് തീരുമാനമായത്. ഇതാണ് ഹൈക്കോടതി ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: