ബെംഗളൂരു: കൊറോണ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റര്‍പ്രൈസസ്, അസിം പ്രേംജി ഫൗണ്ടേഷന് എന്നിവ സംയുക്തമായി 1,125 കോടി നല്‍കും. വിപ്രോ ലിമിറ്റഡ് 100 കോടിയും വിപ്രോ എന്റര്‍പ്രൈസസ് 25 കോടിയും ബാക്കിയുള്ള 1000 കോടി അസിം പ്രേംജി ഫൗണ്ടേഷനുമാണ് നല്‍കുക.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ആരോഗ്യമേഖലയുമെല്ലാം കോവിഡ് എന്ന മഹാമാരിയില്‍ തകര്‍ന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തെ പിടിച്ചു നിര്‍ത്തുന്നതിനായി അസിം പ്രേംജി ഫൗണ്ടേഷന്, വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റര്‍പ്രൈസസ് എന്നിവ സംയുക്തമായി 1125 കോടി നല്‍കുമെന്ന് സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഈ തുക കൊറോണ വ്യാപനത്തിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുന്ന ആരോഗ്യമേഖലക്കും മറ്റ് മേഖലകള്‍ക്കും രോഗം ബാധിച്ചവര്‍ക്കും അവരുടെ ചികിത്സക്കും കൈതാങ്ങാകുന്നതിന് വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി.
വിപ്രോയുടെ വാര്‍ഷിക സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് ഈ തുക സംഭാവന ചെയ്യുന്നത്.അസിം പ്രേംജി ഫൗണ്ടേഷനിലെ 1600ലധികം പേരടങ്ങുന്ന സംഘം മറ്റു 350 സിവില്‍ സൊസൈറ്റി സന്നദ്ധ സംഘടനകളുമായി ചേര്‍ന്നുകൊണ്ടായിരിക്കും സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: