പത്തനംതിട്ട: ക്ഷേത്രങ്ങളില്പ്രവേശനം ഇല്ലെങ്കിലും ഭക്തര്‍ക്ക് വഴിപാട് നടത്താനുള്ള അവസരം ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്ന അറിയിപ്പുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ പുതിയ നിര്‍ദ്ദേശം.
വഴിപാട് നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുമായോ സബ് ഗ്രൂപ്പ് ഓഫീസര്‍മാരുമായോ ബന്ധപ്പെട്ടാല്‍ വഴിപാട് നടത്താം. സംസ്ഥാനത്ത് ലോക്ഡൗണിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ദേവസ്വംബോര്‍ഡിന്റെ വരുമാനം കുത്തനെ ഇടിഞ്ഞതാണ് പുതിയ നിര്ദ്ദേശത്തിനുപിന്നിലെന്നാണ് സൂചന.
ദര്‍ശനം അനുവദിക്കാതെ വഴിപാട് നടത്താന്‍ ഭക്തര്‍ തയ്യാറാകുമോ എന്ന് ജീവനക്കാരും ആശങ്കപ്പെടുന്നു. ക്ഷേത്രദര്‍ശനത്തിനു എത്താനാകാതെ വഴിപാടിന് പണം മാത്രം നല്‍കുന്നത് എന്തിനെന്ന ചോദ്യമാണ് ഭക്തര്‍ ഉയര്‍ത്തുന്നത്. ക്ഷേത്രങ്ങളെ ധനസമ്പാദനത്തിനുമാത്രമായുള്ള ഉപകരണം എന്ന നിലയിലുള്ള കാഴ്ച്ചപ്പാടാണ് ഭക്തരെത്തിയില്ലെങ്കിലും വഴിപാട് നടത്താം എന്ന നിര്ദ്ദേശത്തിനുപിന്നിലെന്നും ഭക്തസമൂഹം ചൂണ്ടിക്കാണിക്കുന്നു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വന്‍ സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് കഴിഞ്ഞദിവസം ബോര്‍ഡ് പ്രസിഡന്റുതന്നെ പറഞ്ഞിരുന്നു. ഈപ്രതിസന്ധിഘട്ടത്തില്ബോര്ഡിലെ ദിവസവേതനക്കാരൊഴികെയുള്ള മു!ഴുവന്‍ ജീവനക്കാരും അവരവരുടെ ഒരുമാസത്തെ ശമ്പളത്തില്‍ കുറയാത്ത തുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ടെമ്പിള്‍ റിനവേഷന് ഫണ്ടിലേക്ക്സംഭാവന ചെയ്യണമെന്ന ആവശ്യവും ബോര്‍ഡ് മുന്നോട്ടുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: