Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ലോക് ഡൗണ്‍ വിജയിപ്പിക്കുമ്പോഴും വ്യാപാരികള്‍ ആശങ്കയില്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ വിജയിപ്പിക്കുന്നതില്‍ കടകളുടെ ഷട്ടര്‍ താഴ്‌ത്തി പരിപൂര്‍ണ്ണ സഹകരണം പ്രഖ്യാപിച്ച വ്യാപാരികള്‍, ലോക്ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആശങ്കയുടെ മുള്‍മുനയിലാണ് ഇന്നുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 10:37 am IST
in Kasargod

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ വിജയിപ്പിക്കുന്നതില്‍ കടകളുടെ ഷട്ടര്‍ താഴ്‌ത്തി പരിപൂര്‍ണ്ണ സഹകരണം പ്രഖ്യാപിച്ച വ്യാപാരികള്‍, ലോക്ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആശങ്കയുടെ മുള്‍മുനയിലാണ് ഇന്നുള്ളത്. ആശങ്ക കട തുറക്കാന്‍ കഴിയാത്തതുകൊണ്ടല്ല. കടയിലുള്ള സാധനങ്ങള്‍ നശിച്ചുപോകുമോ യെന്ന ഭയം കൊണ്ടാണ്. 

അതാത് ദിവസം ഉപയോഗിച്ചില്ലെങ്കില്‍ നശിച്ചുപോകുന്ന സാധനങ്ങള്‍ ഏറെയാണ്. പെരുച്ചാഴിയുടെയും എലിയുടെയും ശല്യം കാരണം കടയ്‌ക്കകത്ത് എന്തൊക്കെ സാധനങ്ങള്‍ നശിച്ചിട്ടുണ്ടാകുമെന്ന ഭയമാണ് മറ്റൊന്ന്.

ബില്ലിംഗിന്റെ ഭാഗമായുള്ള കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഇതിനകം തന്നെ എലികള്‍ കടിച്ചു മുറിച്ചു കളഞ്ഞിട്ടുണ്ടാകുമോയെന്ന ആധിയും ഇല്ലാതില്ല. കാലാവധി കഴിയുന്ന സാധനങ്ങള്‍ കടയ്‌ക്കകത്ത് ഏറെയാണ്. ഇവ വിറ്റുതീര്‍ന്നില്ലെങ്കില്‍ ഉപയോഗ ശൂന്യമാവും. സാമ്പത്തിക നഷ്ടം മാത്രമല്ല. എല്ലാം പെറുക്കിയെടുത്ത് എവിടെക്കൊണ്ടുപോയി കളയുമെന്ന ചോദ്യവും ഉയരുന്നു. 

തുണി വ്യാപാരികള്‍ക്ക് ആധി കുറച്ചൊന്നുമല്ല. പല കടകളിലും എലി ശല്യം കഠിനമാണ്. അതാത് ദിവസം തുറക്കുന്നത് കൊണ്ട് എലികള്‍ക്ക് വലിയ ആക്രമണം നടത്താന്‍ കഴിയാറില്ലെങ്കിലും കുറേനാള്‍ കടകള്‍ അടച്ചിടുമ്പോള്‍ അവയ്‌ക്ക് താണ്ഡവമാടാനുള്ള സമയവും അവസരവും ഏറെ.
സ്റ്റുഡിയോകളും പെയിന്റ് കടകളും വലിയ ഭീഷണി നേരിടുന്നു. പെയിന്റ്കടകളിലെ മിക്‌സിംഗ് യന്ത്രം നിരന്തരം പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ കേടാവും. സ്റ്റുഡിയോകളിലെ പ്രിന്ററുകള്‍ മഷി ഒട്ടിപ്പിടിച്ച് പ്രവര്‍ത്തിക്കാതാവും. സിമന്റ് കച്ചവടക്കാര്‍ക്കും ആധിയുണ്ട്. സിമന്റുകള്‍ ഏറെ നാള്‍ കൂട്ടിയിട്ടാല്‍ കട്ടപിടിച്ചുപോവും. 21 നാള്‍ നീണ്ടു നില്‍ക്കുന്ന ലോക്ഡൗണിനിടയില്‍ അല്‍പ്പനേരത്തെക്കെങ്കിലും കടകളൊന്ന് തുറന്നില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന നഷ്ടകഷ്ടങ്ങളുടെ കണക്കോര്‍ത്ത് വ്യാപാരികള്‍ക്കുള്ള ചങ്കിടിപ്പ് ചെറുതല്ല.

ഈയൊരവസരത്തില്‍ സര്‍ക്കാരിന്റെ ചില സഹായങ്ങള്‍ തേടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ. അഹ്മദ്  ഷരീഫ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ്. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഏതാനും മണിക്കൂര്‍ നേരത്തേക്ക് കടകള്‍ തുറക്കാന്‍ അനുമതി തരണം. സാധനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ വേണ്ടിയല്ല, മേലെ പറഞ്ഞ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണെന്ന് കത്തിൽ പറയുന്നു.

കടകളില്‍ സംഭരിച്ച് വെച്ചിരിക്കുന്ന കൊപ്ര, തേങ്ങ പോലുള്ളവ മൊത്ത വ്യാപാര കേന്ദ്രങ്ങളിലേക്കോ മില്ലുകളിലേക്കോ മാറ്റാന്‍ സൗകര്യം ഒരുക്കണം, സ്റ്റേഷനറി കടകളില്‍ സൂക്ഷിച്ചിരിക്കുന്ന ബിസ്‌കറ്റ്, ജാം, മിഠായി, ചോക്കളേറ്റ്, പാക്കേജ്ഡ് ഫുഡ് തുടങ്ങിയവ പലചരക്ക് കടകളിലേക്ക് മാറ്റി വില്‍പ്പന നടത്താന്‍ അനുവദിക്കണം. അടച്ചിട്ടിരിക്കുന്ന കാലയളവില്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു പോകുന്നതും കഴിയാറാകുന്നതുമായ സാധനങ്ങള്‍ തിരിച്ചെടുത്ത് മാറ്റി നല്‍കാന്‍ ഉല്‍പാദകര്‍ക്ക് നിര്‍ദ്ദേശം നല്‍കണം.

മൊബൈല്‍ റീചാര്‍ജിംഗ് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമായതിനാല്‍ റീചാര്‍ജ് ചെയ്യുന്ന സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം, അടച്ചിട്ടിരിക്കുന്ന കടകളില്‍ കണക്കുകള്‍ തയ്യാറാക്കാനോ സമര്‍പ്പിക്കാനോ സാഹചര്യമില്ലാത്തതിനാല്‍ ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 3 മാസത്തെ സാവകാശം നല്‍കുകയും പിഴ പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്യണം, സ്വകാര്യ കെട്ടിടങ്ങളിലടക്കം വാടകയ്‌ക്ക് കച്ചവടം ചെയ്യുന്നവര്‍ക്ക് 3 മാസത്തെ വാടക ഒഴിവാക്കി നല്‍കാന്‍ ഉത്തരവിറക്കണം, വായ്‌പാ തിരിച്ചടവും പലിശയും 3 മാസത്തേക്ക് ഒഴിവാക്കി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം, കറന്റ് ചാര്‍ജ് ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കേണ്ട എല്ലാ ചാര്‍ജുകളും 3 മാസത്തേക്ക് ഒഴിവാക്കണം. എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് നല്‍കിയത്.

Tags: കടകള്‍ലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിടിയിലായ മുബാറക്
Thrissur

ചെരിപ്പു കടയുടെ മറവില്‍ ലഹരിക്കച്ചവടം: യുവാവ് പിടിയില്‍

Thrissur

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന; തൃശൂരില്‍ 228 കടകള്‍ അടപ്പിച്ചു

India

റേഷന്‍ കടകളില്‍ മാത്രമല്ല, മദ്യ കടകളിലും സ്റ്റാലിന്റെ ചിത്രം വയ്‌ക്കണമെന്ന് അണ്ണാമലൈ

Kerala

അടച്ചുപൂട്ടിയ എല്ലാ ഷാപ്പുകളും തുറക്കും ;എന്നാലും മദ്യവർജനമാണ് സർക്കാർ നയമെന്ന ന്യായീകരണവുമായി മന്ത്രി എം.ബി. രാജേഷ്

Kottayam

ജീവനക്കാരിയെ കബളിപ്പിച്ച് കടയിലെ പണം തട്ടിയെടുത്തു

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.