Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യം ഭയം, ഇന്ന് അഭിമാനം; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ നഴ്സുമാര്‍ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നു

കൊറോണയെ ചെറുക്കാനുള്ള ആദ്യ ദൗത്യം ഏറ്റെടുത്തവരാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നഴ്സുമാരും ഡോക്ടര്‍മാരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 01:55 pm IST
in Kerala

പത്തനംതിട്ട: ആദ്യം ഭയമായിരുന്നു, ഇപ്പോള്‍ അഭിമാനമാണ് തോന്നുന്നതെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡിലെ നഴ്സുമാര്‍. ഇറ്റലിയില്‍ നിന്നുള്ള കുടുംബത്തിന്റെ റാന്നി ഐത്തലയിലേക്കുള്ള വരവും അവരുടെ രണ്ടു ബന്ധുക്കളുടെ രോഗ സ്ഥിരീകരണവും രാജ്യത്തെത്തന്നെ ഞെട്ടിച്ച സംഭവമായിരുന്നു . തുടര്‍ന്ന് ഇറ്റലിയില്‍ നിന്നുള്ള മൂന്നംഗ കുടുംബത്തെയും ബന്ധുക്കളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.  

കൊറോണയെ ചെറുക്കാനുള്ള ആദ്യ ദൗത്യം ഏറ്റെടുത്തവരാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നഴ്സുമാരും ഡോക്ടര്‍മാരും.  ഇതുവരെ എട്ടു രോഗികളെയാണ് ഇവര്‍ ചികിത്സിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നുള്ള കുടുംബവും അവരുടെ രണ്ടു  ബന്ധുക്കളും രോഗ വിമുക്തമായി ഇവരുടെ വീടുകളിലേക്കു പോയി. അസാധാരണമായ ഒരു യുദ്ധത്തിലെ കര്‍മനിരതരായ പടയാളികളെപ്പോലെയാണ് ഇവരെ പരിചരിച്ച മാലാഖമാര്‍ സംസാരിച്ചത്.  

ആദ്യ ദിവസങ്ങളില്‍ രോഗികള്‍ കടുത്ത നിരാശയിലായിരുന്നു. പലപ്പോഴും സിസംഗമായി പെരുമാറി.  എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസങ്ങളായതോടെ വേര്‍പിരിയുന്നതൊരു നനുത്ത ദുഃഖമായി മാറി. രോഗ മുക്തി നേടിയ രോഗികള്‍ക്ക് വീട്ടില്‍ പോകാമെങ്കിലും പരിചരിച്ച നഴ്സുമാര്‍ക്ക് തങ്ങളുടെ വീട് ഇപ്പോഴും അന്യമാണ്.  ഇനി പത്തു ദിവസം കൂടി ആശുപത്രിയില്‍ തുടരണം.  അതുകഴിഞ്ഞ് കൊറോണ ടെസ്റ്റ് നടത്തും.  നെഗറ്റിവ് ആണെങ്കില്‍ വീട്ടില്‍ പോകാം. പക്ഷെ അടുത്ത 14 ദിവസം ഹോം ക്വാറന്റൈനില്‍ തന്നെ തുടരണം.

ഓരോ രോഗിയും ഓരോ മുറിയിലാണ്.  കുടുംബത്തോടെയുള്ളവര്‍ കുടുംബമായി ഒരു മുറിയിലാകും. ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ല. ഫോണില്ല. ടിവി ഇല്ല. മരുന്ന് കൊടുക്കാനും പരിശോധനകള്‍ക്കും മാത്രമേ നഴ്സുമാരും റൂമിനകത്തേക്കു പോകൂ.  അകത്തു കയറുമ്പോള്‍ ഒരു സൂചിയുടെ വിടവ് പോലും പരിചാരകരുടെ സേഫ്റ്റി വസ്ത്രങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുന്നതില്‍ പോലും അതീവ ശ്രദ്ധ വേണം.  മരുന്ന് കൊടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് ആശ്വാസം പകരുന്നതും. ആദ്യ ദിവസങ്ങളില്‍ ധാരാളം പഴങ്ങള്‍ ചോദിക്കുമായിരുന്നു. ആഹാരം പച്ചക്കറികളും മത്സ്യ മാംസാദികളും  ഉള്‍പ്പെടുത്തിയതായിരുന്നു. അതേ ഭക്ഷണം തന്നെയാണ് നഴ്സുമാരും കഴിക്കുന്നത്.  

 പ്രായമുള്ളവര്‍ മാത്രം ശ്വാസം മുട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിക്കും. പത്തനംതിട്ടയില്‍ ഉണ്ടായിരുന്ന ഒരു രോഗിക്ക് പനി പോലും ഉണ്ടായിരുന്നില്ല.  കൊറോണ ടെസ്റ്റ് പോസിറ്റിവ് ആയതു കൊണ്ട് മാത്രം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതാണ്. എന്തായാലും നീണ്ട കാലത്തെ ആതുര സേവനത്തില്‍ ഇത്രയധികം സംതൃപ്തി തന്ന ഒരു ദിവസമില്ലന്ന് അവര്‍ പറയുന്നു.  

ആദ്യം അഡ്മിറ്റ് ചെയ്ത രോഗികളെല്ലാം രോഗം ഭേദമായി പോകുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ആത്മസംതൃപ്തി തോന്നി.  മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ഇതുവരെ ഏഴു പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 14 നഴ്സുമാര്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കി. 10  ദിവസമാണ് ഒരു ബാച്ച് ഡ്യൂട്ടി ചെയ്യേണ്ടത്. സാധാരണ ഷിഫ്റ്റുകള്‍ തന്നെയാണ് ഇവിടയും ഉള്ളത്. ഒരു ഷിഫ്റ്റില്‍ രണ്ടു പേര്‍ ഉണ്ടാകും. ആദ്യമൊക്കെ അസ്വസ്ഥരായെങ്കിലും വലിയ കുറ്റബോധത്തോടെയും കൃതാര്‍ഥതയോടെയുമാണ് വൈറസ് ബാധിരരായിരുന്നവര്‍ ജനറല്‍ ആശുപത്രിയുടെ പടി ഇറങ്ങിയത്.

Tags: nursehospitalpathanamthittacovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.