ന്യൂദല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ വിസ ചട്ടങ്ങള്‍ ലംഘിച്ച് പങ്കെടുത്ത മുന്നൂറോളം വിദേശികളെ കരിമ്പട്ടികയില്‍ പെടുത്തിയേക്കും. ടൂറിസ്റ്റ് വിസയില്‍ വന്ന് മതപരിപാടികളില്‍ പങ്കെടുത്തതിനാണ് വിലക്ക് വരിക. നേപ്പാള്‍ 19, മലേഷ്യ 20, മ്യാന്മര് 33, കിര്‍ഗിസ്ഥാന്‍ 28, ഇന്തോനേഷ്യ 72, ശ്രീലങ്ക 34, ബംഗ്ലാദേശ് 19, അഫ്ഗാനിസ്ഥാന്, അല്‍ജീരിയ, ജിബൂട്ടി, സിംഗപ്പൂര്‍, ഫ്രാന്‍സ്, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്, തായ്ലന്ഡില് നിന്ന് ഏഴു പേര് ഇംഗ്ലണ്ടില്‍ നിന്ന് നാലു പേര്, ഫിജിയില്‍ നിന്ന് നാലു പേര് എന്നിവര്‍ പങ്കെടുത്തവരില്‍ പെടുന്നു.
ദല്‍ഹിയില്‍ 24 പേര്‍ക്ക്
ദല്‍ഹിയിലെ 97 രോഗബാധിതരില്‍ 24 പേരും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. അവരില്‍ രണ്ട് വിദേശികളുമുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത മുന്നൂറിലേേെപ്പര് ലോക് നായക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ഫിലിപ്പൈന്‍സ് സ്വദേശി മുംബൈ സംഘത്തില്‍
കൊറോണ ബാധിച്ച് മരിച്ച ഫിലിപ്പൈന്‍സ് സ്വദേശി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുബൈയില്‍ നിന്ന് എത്തിയ പത്തു പേരില്‍ ഒരാളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: