ന്യൂദല്‍ഹി: മാര്‍ച്ച് രണ്ടാം വാരം ദല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമായത്ത് സമ്മേളനത്തില്‍ നിന്നാണ് കൊറോണ രാജ്യവ്യാപകമായി പടര്‍ന്നതെന്ന് വെളിവായിക്കഴിഞ്ഞു. ഏറെക്കുറെ ഇതേ സമയത്തു തന്നെ ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും തബ്ലീഗ് സമ്മേളനങ്ങള്‍ നടന്നുവെന്നും പലയിടത്തും രോഗബാധയുണ്ടായിട്ടുണ്ടെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ അവര്‍ മലേഷ്യന്‍ തലസ്ഥാനമായ കുലാലംപൂരിലെ പെതാലിങ് മോസ്ക്കില്‍ വച്ച് മതസമ്മേളനം നടത്തിയിരുന്നു. ഈ സമ്മേളനത്തില്‍ നിന്ന് 600 ലേറെപ്പേര്‍ക്ക് രോഗം പടര്‍ന്നു. തെക്കുകിഴക്കനേഷ്യയില്‍ ഏറ്റവും വലിയ രോഗബാധയ്ക്ക് തുടക്കമിട്ടത് ഇവിടെ നിന്നായിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ തബ്ലീഗ് മാര്‍ച്ച് 18 മുതല്‍ ഇന്തോനേഷ്യയിലെ തെക്കന്സുലാവെസിയിലെ മക്കസാറില്‍ അന്താരാഷ്ട്ര മതസമ്മേളനം നടത്താന്‍ തീരുമാനിച്ചു. അധികൃതര്‍ എതിര്‍ത്തിട്ടും നടത്തുമെന്ന നിലപാടിലായിരുന്നു. ഒടുവില്‍ അവര്‍ പരിപാടി റദ്ദാക്കി. ഇതിന് ഏതാനും ദിവസം മുന്‍പാണ് ദല്‍ഹിയിലെ നിസാമുദ്ദീനില്‍ മതസമ്മേളനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: