വാഷിംഗ്ടണ്‍: ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരായ പോരാട്ടം നടക്കുമ്പോല്‍ പാക്കിസ്ഥാനില്‍ ഇത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആയുധമാക്കുന്നു. ബലൂചിസ്ഥാനിലെ ഷിയാ മുസ്ലീങ്ങളാണ് രോഗം കൊണ്ടു വന്നതും പരത്തുന്നതും എന്നാണ് പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് ചുവടുപിടിച്ചുള്ള നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതും.
തീര്‍ത്ഥാടനത്തിനു ഇറാനില്‍ പോയ ഹസാര ഷിയാ മുസ്ലീങ്ങള്‍ വഴിയാണ് കൊറോണ എത്തിയതെന്നാണ് പാക്ക് മാധ്യമങ്ങള്‍ പറയുന്നത്. നവമാധ്യമങ്ങള്‍ കൊറോണയക്ക് ഷിയാ വൈറസ് എന്ന പേരുമിട്ടു. പാക്കിസ്ഥാനിലെ ന്യുന പക്ഷ വിഭാഗമായ ഹസാര ഷിയാ മുസ്ലീങ്ങള്‍ കൂടുതലുള്ളത് ബലൂചിസ്ഥാനിലാണ്. ഗോത്രവംശംജരായ ഇവര്‍ ഇതിനകം തന്നെ ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ്. പൊതുജനാരോഗ്യ പ്രതിസന്ധി, ഹസാര ഷിയ സമുദായത്തെ ബലിയാടാക്കുന്നതിനുള്ള അവസരമാക്കിയിരിക്കുകയാണ് പാക്ക് ഭരണകൂടവും.
ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍, ഷിയാ മുസ്ലീങ്ങള്‍ കൂടുതലുള്ള ഹസാര ടൗണ്‍, മരിയാബാദ് എന്നീ നഗരങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും അടച്ചു. അയല്‍ പ്രദേശങ്ങളുമായി യാതോരു ബന്ധവും ഉണ്ടാകാത്ത തരത്തില്‍ ഈ നഗരങ്ങളെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ബന്ധുക്കള്‍ക്ക് രോഗമുണ്ടെന്നു പറഞ്ഞ് പോലീസ്കാര് ഉള്‍പ്പെടെ ഈ പ്രദേശത്തെ മുഴുവന്‍ ഉദ്യോഗസ്ഥരോടും അവധി എടുക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.
പാക്കിസ്ഥാന്റെ നടപടിക്കെതിരെ യുഎസ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിആര്‍എഫ്) രംഗത്തു വന്നിട്ടുണ്ട്.
വിദേശത്ത് മതസ്വാതന്ത്ര്യത്തിന് ഭീഷണിയുണ്ടെന്ന് നിരീക്ഷിക്കാനും വിശകലനം ചെയ്യാനും റിപ്പോര്‍ട്ടു ചെയ്യാനും യുഎസ് കോണ്‍ഗ്രസ് സ്ഥാപിച്ച സ്വതന്ത്ര, ഉഭയകക്ഷി ഫെഡറല്‍ ഗവണ്മെന്റ് സ്ഥാപനമാണ് യുഎസ്സിആര്‍എഫ്.
”പാകിസ്ഥാനിലെ ഹസാര ഷിയ സമൂഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ട്. പാകിസ്ഥാന് സര്‍ക്കാരും ലോകമെമ്പാടുമുള്ള മറ്റ് പല സര്‍ക്കാരുകളും ഈ മാരകമായ വൈറസിനെ അഭിമുഖീകരിക്കുന്നു. മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാ പൗരന്മാരെയും സംരക്ഷിക്കാനും എല്ലാവര്ക്കും ആവശ്യമായ വൈദ്യചികിത്സ ഉണ്ടെന്ന് ഉറപ്പാക്കാനും പാകിസ്ഥാന് നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്നു’ യുഎസ്സിആര്‍എഫ് കമ്മീഷണര്‍ ജോണി മൂര്‍ പറഞ്ഞു.
‘ഈ വൈറസ് മതത്തെയോ വംശീയതയെയോ അതിര്‍ത്തിയെയോ അംഗീകരിക്കുന്നില്ല, . ഹസാര ന്യൂനപക്ഷത്തിന്റെ ഈ ഒറ്റപ്പെടലും കൂടുതല്‍ കളങ്കപ്പെടുത്തലും ശരിയായ വൈദ്യസഹായം നേടാനുള്ള കഴിവ് പരിമിതപ്പെടുത്തും.’ കമ്മീഷണര്‍ അനുരിമ ഭാര്‍ഗവ പറഞ്ഞു.
നിരന്തരമായി പീഡനം അനുഭവിക്കുന്ന ബലൂചിസ്ഥാനിലെ മുസ്ലീങ്ങള്‍ തങ്ങളെ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് ആവശ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉയര്‍ത്തിയിരുന്നു.
2019 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ യുഎസ്സിഐആര്‍എഫ് സമീപകാലത്ത് പാകിസ്ഥാനില്‍ വിഭാഗീയ അക്രമങ്ങളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്കര്‍-ഇ-ജാങ്വി, പാകിസ്ഥാന് താലിബാന് എന്നിവയുള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് ഹസാര ഷിയ മുസ്ലീങ്ങള്‍ ലക്ഷ്യമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: