കട്ടപ്പന: രാജ്യത്തെ കര്‍ഷക സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കൃഷി, കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ലോക് ഡൗണില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടും ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്നില്ലെന്ന് ബിജെപി ജില്ലാ കമ്മിറ്റി.
കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ, ഗ്രാമ വികസന, പഞ്ചായത്തിരാജ് മന്ത്രി നരേന്ദ്ര സിംഗ് തോമറുടെ ഇടപെടലില്‍ ഉത്തരവ് പുറത്തിറക്കിയത്. വിളവെടുപ്പ്, വിപണികളിലേക്കുള്ള ഭക്ഷ്യധാന്യ ചരക്കു നീക്കം എന്നിവയില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയ മന്ത്രി ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ധരിപ്പിച്ചിരുന്നു.തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവുപ്രകാരം കൃഷിയും അനുബന്ധ ഉല്പന്നങ്ങളും സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും 21 ദിവസത്തെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കി. ഇതുമൂലം വിളവെടുപ്പ് തടസം കൂടാതെ നടത്താം. കുറഞ്ഞ താങ്ങുവിലയ്ക്ക് കാര്ഷികോല്പന്നങ്ങള് സംഭരിക്കുന്ന ഏജന്‍സികള്‍, കാര്ഷികോല്പാദന വിപണന കമ്മിറ്റികള്‍, സര്‍ക്കാരിന്റെ കീഴിലുള്ള ചന്തകള്‍, കൃഷിക്കാരും കര്‍ഷക തൊഴിലാളികളും വയലുകളില്‍ നടത്തുന്ന കൃഷിപ്പണികള്‍, കാര്‍ഷിക യന്ത്രസാമിഗ്രികള്‍ വാടകയ്ക്കു നല്കുന്ന കേന്ദ്രങ്ങള്‍, വളം വിത്ത് കീടനാശിനി എന്നിവയുടെ നിര്‍മാണ പായ്ക്കിംഗ് യൂണിറ്റുകള്‍, നെല്ല് വിളവെടുക്കുന്ന യന്ത്രങ്ങള്‍, മറ്റു കാര്‍ഷിക, തോട്ടക്കൃഷി ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗം തുടങ്ങിയവയ്ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാം.
ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കാര്‍ഷിക മേഖലയെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന ഇടുക്കി ജില്ലയില്‍ ഉത്തരവ് നടപ്പാക്കാത്തത് കൃഷിക്കാരോടുള്ള വെല്ലുവിളിയാണ്.
ഇടുക്കിയിലെ പ്രധാന നാണ്യവിളയായ ഏലം കൃഷിയില്‍ വളവും കീടനാശിനിയും യഥാസമയം ഉപയോഗിച്ചില്ലെങ്കില്‍ പൂര്‍ണമായി നശിച്ചുപോകും. കുരുമുളക് വിളവെടുപ്പ് സമയം അതിക്രമിച്ച സാഹചര്യത്തില്‍ ജില്ല ഭരണകൂടം അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: