ചെറുതോണി: ലോക്ക് ഡൗണിന്റെ മറവില്‍ വനഭൂമി കയ്യേറി കുടില്‍കെട്ടിയത് വനംവകുപ്പ് ഒഴിപ്പിച്ചു. പൈനാവിന് സമീപം കല്ലേമാടം റിസര്‍വ് വനത്തിലാണ് വ്യാപക കയ്യേറ്റം നടന്നത്. വീടും ഭൂമിയുമുള്ള ഭൂമാഫിയ സംഘത്തിന്റെ നേതൃത്വത്തിലാണ് കയ്യേറ്റം നടത്തിയത്. രണ്ട് ദിവസം മുമ്പാണിവര്‍ കയ്യേറ്റമാരംഭിച്ചത്. റിസര്‍വ്വ് വനത്തിലെ അടിക്കാട് വെട്ടിത്തെളിച്ച് കമ്പും കഴയും ഉപയോഗിച്ച് കുടില്‍കെട്ടി പല്ലുമേഞ്ഞാണ് വനഭൂമി കയ്യേറിയത്.
സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുടില്‍ പൊളിച്ചുമാറ്റി സ്ഥലം ഏറ്റെടുക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രതികള്‍ സ്ഥലത്ത് നിന്ന് മുങ്ങി. കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രതികളെ ഓടിച്ച് പിടിക്കുന്നതിന് ഉദ്യോഗസ്ഥരും ശ്രമിച്ചില്ല. പന്ത്രണ്ടോളം പേരാണ് വനഭൂമി കയ്യേറി കുടില്‍ കെട്ടിയത്.
സമീപത്ത് ഏഴ് എസ്.ടി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കയ്യേറ്റമുണ്ടായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വൈ. വിജയന്റെ നിര്‍ദ്ദേശാനുസരണം റെയ്ഞ്ചാഫീസര്‍ ആര്. ഹരികുമാര്‍, ഡപ്യൂട്ടി റെയ്ഞ്ചര്‍ ജോജി എം. ജേക്കബ്, ഉദ്യോഗസ്ഥരായ മനോജ് മാത്യു, ഷൈജു വിശ്വനാഥന്, ടി.കെ. സജി, ഫ്രാന്‍സിസ് ഉലഹന്നാന് എന്നീ വനപാലകസംഘമാണ് കൈയ്യേറ്റം ഒഴിപ്പിച്ചത്. ദീപു തങ്കച്ചന്, രാജന് സൂര്യന്, കൃഷ്ണന് രാജു, ഗോപി ഈട്ടിക്കല്‍ തുടങ്ങി പന്ത്രണ്ടോളം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: