ലഖ്നൗ: കൊറോണ വൈറസ് വ്യപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കാന്‍ അശ്രാന്തമായി പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കരുതല്‍ ഉറപ്പാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപി തലസ്ഥാനമായ ലഖ്നൗ നഗരത്തിലെ ഹയാത്ത്, ലെമണ്‍ ട്രീ, പിക്കാഡില്ലി, മാരിയറ്റിന്റെ ഫെയര്‍ഫീല്‍ഡ് മുതലായ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മെഡിക്കല്‍ വിദഗ്ധര്‍ക്ക് താമസമോരുക്കിയാണ് യോഗി സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തകരോടുള്ള ഈ കരുതല്‍.
റാം മനോഹര്‍ ലഹ്യ ആശുപത്രിയിലെ ജീവനക്കാരെ മാരയിറ്റിന്റെ ഫെയര്‍ഫീല്‍ഡ് ഹോട്ടലിലാണ് താമസിപ്പിക്കുക. എസ്ജിപിഐ ജീവനക്കാര്‍ക്ക് പാക്കഡില്ലി, ലെമണ്‍ ട്രീ ഹോട്ടലുകളിലാകും താമസം ഒരുക്കുക.
ലഖ്നൗവിന്റെ ചില ഭാഗങ്ങളും സംസ്ഥാനത്തെ മറ്റ് സ്ഥാലങ്ങളിലുമുള്ള പ്രധാന ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ ആരോഗ്യ പ്രവര്‍ത്തകരുടെ താമസത്തിനായി ഒരുക്കുമെന്നും യോഗി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് പ്രകാശ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 65 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പുറത്ത് നിന്ന് സംസ്ഥാനത്തെത്തുന്നവരെ ഹോസ്റ്റലിലും മറ്റും നിരീക്ഷണത്തിലാക്കി കൊവിഡിനെ ശക്തമായി നേരിടുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: