Categories: Kasargod

കാസര്‍കോട് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 108 ആയി

Published by

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ, ജില്ലയിലെ രോഗബാധിതരുടെ എണ്ണം 108 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 56 വയസുള്ള സ്ത്രീക്കും 23 വയസുള്ള പുരുഷനുമാണ്. ഇരുവരും തളങ്കര സ്വദേശികള്‍ ആണ്. 

ഇരുവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇപ്പോള്‍ നീരീക്ഷണത്തില്‍ ഉള്ളത് 7733 പേരാണ്. ഇതില്‍ വീടുകളില്‍ 7570 പേരും ആശുപത്രികളില്‍ 163 പേരുമാണ് നീരിക്ഷണത്തില്‍ ഉള്ളത്. ഇന്നലെ മാത്രം 116 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 

ഇതുവരെ ലഭിച്ച 479 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇനി 467പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി 37 പേരെകൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts