പത്തനംതിട്ട:തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ജീവനക്കാര്‍ക്കും സാലറിചലഞ്ച്. സര്‍ക്കാരിന്റെ ദുരിതാശ്വാസഫണ്ടിലേക്കല്ലെന്നുമാത്രം, ദേവസ്വം ബോര്‍ഡിന്റെ ടെമ്പിള്‍ റിനവേഷന്‍ ഫണ്ടിലേക്ക് ദിവസവേതനക്കാരൊഴികെയുള്ള ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളത്തില്‍ കുറയാത്ത തുക സംഭാവന ചെയ്യണമെന്നാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
കൊറോണവൈറസ്ബാധയുടെ പ്രത്യാഘാതം ഏറ്റവുംകൂടുതല്‍ ബാധിക്കുന്ന സ്ഥാപനമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് മാറി.ക്ഷേത്രങ്ങളിലെകാണിക്കയിനത്തിലും വഴിപാടിനത്തിലും ലഭിക്കുന്ന വരുമാനമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സാമ്പത്തിക സ്രോതസ്സ്.കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശബരിമലയടക്കമുള്ള തിരുവിതാംകൂര്‍ദേവസ്വംബോര്‍ഡിന്റെ മുഴുവന്‍ ക്ഷേത്രങ്ങളിലും ഭക്തജനങ്ങളെ പ്രവേശിപ്പിക്കുവാനാകുന്നില്ല.
അപ്രതീക്ഷിതമായുണ്ടായ ഈ സംഭവവികാസം ഇപ്പോള്‍ തന്നെ ബോര്‍ഡിന്റെ സാമ്പത്തികാടിത്തറയെ പിടിച്ചുലച്ചിരിക്കുന്നുഎന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ബോര്‍ഡിനെ സഹായിക്കേണ്ട ബാദ്ധ്യതമറ്റാരെക്കാളുമുള്ളത് ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കാണെന്നും പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. ഈസാഹചര്യത്തില്‍ ബോര്‍ഡിലെ ദിവസവേതനക്കാരൊഴികെയുള്ള മു!ഴുവന്‍ ജീവനക്കാരും അവരവരുടെ ഒരുമാസത്തെ ശമ്പളത്തില്‍ കുറയാത്ത തുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ടെമ്പിള്‍ റിനവേഷന്‍ ഫണ്ടിലേക്ക്‌സംഭാവന ചെയ്യണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ത്ഥന.ഈ തുക ഒന്നായോആറില്‍ കൂടാത്ത തവണകളായോ ജീവനക്കാര്‍ക്ക് നല്‍കാം.ഫണ്ടിലേക്കുള്ള തുക ജീവനക്കാരുടെസമ്മതത്തോടുകൂടി ബില്ലില്‍ കുറവ് ചെയ്യുന്നതിനും ടെമ്പിള്‍ റിനവേഷന്‍ ഫണ്ടില്‍ ഒടുക്കുന്നതിനും എല്ലാഓഫീസ് മേധാവികളെയും ചുമതലപ്പെടുത്തുകയും ചെയ്തു.
















