കോട്ടയം: കൊറോണ വ്യാപകമാകുന്നത് തടയാന്‍ നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കുകയും പായിപ്പാട് പ്രതിഷേധം സൃഷ്ടിക്കാനും ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
സാലറി ചലഞ്ചിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ബന്ധ ബുദ്ധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന് പെന്ഷന് വാങ്ങുന്നവരെ സര്‍ക്കാര്‍ പെരുവഴിയില്‍ നിര്‍ത്താന്‍ പാടില്ലെന്നും വ്യക്തമാക്കി. കാസര്‍ഗോഡ് അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: