ബെംഗളൂരു: ന്യൂദല്‍ഹി നിസാമുദ്ദീന്‍ ജമാഅത്ത് പള്ളിയില്‍ പ്രാര്‍ത്ഥന യോഗത്തില്‍ കര്‍ണാടകത്തില്‍ നിന്ന് പങ്കെടുത്തത് 45 പേരെന്ന് ആരോഗ്യമന്ത്രി ബി.ശ്രീരാമലു പറഞ്ഞു. ഇതില്‍ ഒരാള്‍ മരിച്ചു. തുമകൂരു സിറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം പോയ 13 പേരെ തിരിച്ചറിഞ്ഞതായും ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
തുമകൂരു സ്വദേശി മാര്‍ച്ച് 27നാണ് മരിച്ചത്. ഇയാളിന്റെ 13 വയസ്സുള്ള മകന് മാര്‍ച്ച്30ന് രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് അഞ്ചിന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് ഏഴിന് ന്യൂദല്ഹിലെത്തിയ സംഘം 11വരെ ന്യൂദല്‍ഹിയില്‍ തുടര്‍ന്നു. 11ന് തിരിച്ച സംഘം 14ന് ബെംഗളൂരുവിലെത്തി.
തുമകൂരു സ്വദേശിക്ക് മാര്‍ച്ച് 18ന് ജലദോഷവും മറ്റുചില രോഗലക്ഷണങ്ങളും പ്രകടമായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. വിദേശത്തു പോവുകയോ, വിദേശത്തുനിന്ന് എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ സാധാരണ പനിക്കുള്ള മരുന്നുകളാണ് നല്‍കിയത്.
രോഗം ഭേദമാകാതിരുന്നതിനെ തുടര്‍ന്ന് മാര്‍ച്ച് 21ന് സ്വകാര്യ ക്ലിനിക്കിലെത്തി വീണ്ടും ചികിത്സ തേടി. മാര്‍ച്ച് 23ന് തുമകൂരു ജില്ലാ ആശുപത്രിയിലെത്തി. മാര്‍ച്ച് 24ന് ഇയാളെ ജില്ലാ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ഇയാളുടെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഇയാള്‍ മരിച്ചു. ഇതിനു ശേഷമാണ് പരിശോധന ഫലം ലഭിച്ചത്. ഇത് പോസ്റ്റിവായിരുന്നു. ഇതോടെയാണ് മരണത്തിന് കാരണം കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. മാര്‍ച്ച് 30നാണ് ഇയാളുടെ മകനു കൊറോണ സ്ഥിരീകരിച്ചത്.
തുമകൂരു സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിതിനു പിന്നാലെ തന്നെ ന്യൂദല്‍ഹിയിലേക്ക് ഒപ്പം യാത്രചെയ്ത 12 പേരെ ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞിരുന്നു. നിസാമുദ്ദീന്‍ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ പങ്കെടുത്തതായുള്ള വിവരം പുറത്തുവന്നതോടെ അവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: