യുണൈറ്റഡ് നേഷന്‍സ് : കൊറോണ വൈറസ് പടര്‍ന്നു വ്യാപിച്ചത് ആഗോള സാമ്പത്തിക മേഖലയില്‍ വന്‍ ആഘാതങ്ങള്‍ സൃഷടിക്കുമെന്ന് യുഎന്‍. ആഗോള വരുമാനത്തില്‍ ലക്ഷം കോടി ഡോളറിന്റെ നഷ്ടം ഉണ്ടാകുമെന്നാണ് യുഎന്‍ പ്രവചിക്കുന്നത്. ഇന്ത്യയുടേയും ചൈനയുടേയും സമ്പദ് വ്യവസ്ഥ ഇത് മറികടക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കോവിഡ് ലോകത്തിലെ വ്യവസായങ്ങളെ പ്രതികൂലമായാണ് ബാധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് ആഗോള വരുമാനത്തേയും ബാധിക്കും. വികസ്വര രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഈ വര്‍ഷം തന്നെ ലോകം മാന്ദ്യത്തിലേക്ക് നീങ്ങാന്‍ കാരണമാകുമെന്നും ഐക്യരാഷ്ട്രസഭയുടെ വാണിജ്യ ഘടകമായ യുഎന്‍സിടിഎഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
ചരക്കു കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത്. കൂടാതെ വിദേശത്തു നിന്നുള്ള നിക്ഷേപത്തില്‍ മൂന്ന് ലക്ഷം കോടി ഡോളറിന്റെ കുറവാണ് രേഖപ്പെടുത്താന്‍ പോകുന്നത്. സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാന്‍ ചൈനയും മറ്റു വികസിത രാജ്യങ്ങളും വന്‍കിട പാക്കേജുകളാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമേ ജി 20 രാജ്യങ്ങള്‍ അതത് സമ്പദ് വ്യവസ്ഥകളെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി 5 ലക്ഷം കോടി ഡോളറിന്റെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: