തിരുവനന്തപുരം : പായിപ്പാട് ലോക്ഡൗണ്‍ നിയന്ത്രണ ലംഘനങ്ങള്‍ക്കു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്. വിഷയത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ ആദ്യം മുതല്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ദൂരുഹതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പായിപ്പാട് അതിഥി തൊഴിലാളികളെ കൊണ്ട് കേവലം ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മാത്രമായിരുന്നില്ല നടന്നത്. എന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചതാരെന്ന് പോലീസ് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
ആപത്ഘട്ടത്തില്‍ നമ്മുടെ നാട്ടിലുള്ള ഓരോ അതിഥി തൊഴിലാളിയുടെയും മനസ്സിലുള്ള വിങ്ങല്‍ വീടിനെക്കുറിച്ചാണ്. പണിയില്ലാതെ ഇവിടെ കഴിയുന്നതിനേക്കാളും എന്തുകൊണ്ടും സ്വന്തം വീട്ടിലേയ്ക്ക് പോകുന്നതാണ്. അതുകൊണ്ട് ഇങ്ങനെയൊരു ആവശ്യം അവര്‍ ഉന്നയിക്കുന്നതില്‍ തനിക്ക് അത്ഭുതമില്ലെന്നും തോമസ് ഐസക് പറഞ്ഞു.
ലോക്ക്ഡൗണിന്റെ രണ്ടാംദിവസം 1474 ലേബര്‍ ക്യാമ്പുകള്‍ പ്രാദേശിക സര്‍ക്കാര്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് ശുചിത്വവും ഭക്ഷ്യസ്ഥിതിയും പരിശോധിച്ചിരുന്നു. 35 പുതിയ ലേബര്‍ ക്യാമ്പുകള്‍ തുടങ്ങി. ഈ പ്രവര്‍ത്തനം തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കുകയാണ്. ഇപ്പോള്‍ 1213 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവയില്‍ നിന്ന് 91,038 ഊണുകള്‍ നല്കി.
അതിഥി തൊഴിലാളികള്‍ക്ക് സൗജന്യഭക്ഷണം നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ ഒരു പ്രത്യേക ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്. പോരായ്മകളുണ്ടാകാം. എല്ലാ സ്ഥലങ്ങളിലും ഒരുപോലെയാകണമെന്നില്ല. പോരായ്മകള്‍ തിരുത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്താണ് പായിപ്പാട് ഉണ്ടായത്. പായിപ്പാട് ഗ്രാമത്തില്‍ 3500ഓളം അതിഥി തൊഴിലാളികളുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷവും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പണിക്കു പോകുന്നവരാണ്. 168 വീടുകളിലായിട്ടാണ് ഇവരുടെ താമസം. ഓരോ വീടുകളിലും ഏതാണ്ട് 20 പേര് വച്ച്. ഇത്രയധികം ആളുകള്‍ ഒരു വീട്ടില്‍ താമസിക്കാന്‍ പാടുണ്ടോയെന്നകാര്യം ഇവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. വീട്ടുടമസ്ഥന് ഓരോരുത്തരം വാടക കൊടുക്കണം. പണി ഇല്ലാതായതോടെ പല രീതികളിലുള്ള അസ്വസ്ഥതകള്‍ ഉടലെടുത്തു.
കളക്ടറും തഹസില്‍ദാരും അടക്കമുള്ള ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം പായിപ്പാട് പഞ്ചായത്തില്‍ പോയിരുന്നു. കളക്ടര്‍ തന്നെ പല വീടുകളും സന്ദര്‍ശിച്ചു. വീട്ടുടമസ്ഥരുടെ പ്രതിനിധികളും കുറച്ച് അഥിതിത്തൊഴിലാളികളുമെല്ലാമായി ഒരു യോഗം ചേര്‍ന്നു. പാചകം ചെയ്ത ഭക്ഷണം വേണ്ട. മമതാബാനര്‍ജിയുടെയും ലാലു പ്രസാദ് യാദവിന്റേയും പേരു പറഞ്ഞ് അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് ആരെന്ന് പോലീസ് കണ്ടെത്തുക തന്നെ ചെയ്യും. അവര്‍ തന്നെയാണോ പായിപ്പാട്ടെ നാടകം സംവിധാനം ചെയ്തത് എന്നും കണ്ടെത്തണം. അവര്‍ ആരായാലും അതിഥി സംസ്ഥാന തൊഴിലാളികളെക്കൊണ്ടൊരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മാത്രമല്ല മനസില്‍ കരുതിയത്. രോഗത്തിന്റെ വ്യാപനവും കൂട്ടമരണവും കൂടി അവരുടെ ലക്ഷ്യമാകണം. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: