Categories: Samskriti

സംസ്‌കൃതം പഠാമ

സംസ്‌കൃതം പഠിക്കാം 30

പാഠം 30

ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതെ  

(അറിവിനു തുല്യമായി വിശുദ്ധിയേകുന്ന മറ്റൊന്നുമില്ല)

പുത്ര! തത് കിം പുസ്തകം?

(മോനെ! അത് ഏത് പുസ്തകം?)

ജനക! ഏതത് ജീവനചരിത്രം പുസ്തകം ഭവതി (അച്ഛാ! ഇത് ജീവചരിത്ര പുസ്തകമാണ്)

ഭവാന്‍ കീദൃശാനി പുസ്തകാനി പഠിതും ഇച്ഛതി (ഏതുതരം പുസ്തകങ്ങള്‍ വായിക്കാനാണ് നിനക്കിഷ്ടം?)

പ്രവാസകഥനവിവരണയുക്തം പുസ്തകം അധികം ഇച്ഛാമി (ഞാന്‍ യാത്രാവിവരണപുസ്തകം കൂടുതല്‍ ഇഷ്ടപ്പെടുന്നു)

കഥാപുസ്തകം ന ഇച്ഛതി? (കഥാ പുസ്തകം ഇഷ്ടമല്ലെ?)

കഥാപുസ്തകം, ജീവനചരിതം, കാദംബരീ, കവിതാഃ, ലേഖനാനി സര്‍വം ഇച്ഛാമി (കഥ-ജീവചരിത്രം – നോവല്‍ – കവിതകള്‍ – ലേഖനങ്ങള്‍ എല്ലാം ഇഷ്ടമാണ്)

ഉത്തമം സര്‍വം യഥേച്ഛം പഠതു (എല്ലാം ഇഷ്ടമനുസരിച്ച് വായിക്കൂ)

ഇദാനീം യഥേഷ്ടം സമയമസ്തി. നിയമേന ഘണ്ഡാദ്വയം പഠാമി. (ഇപ്പോള്‍ ഇഷ്ടം പോലെ സമയമുണ്ട്. ദിവസവും ചിട്ടയോടെ രണ്ടു മണിക്കൂര്‍ വായിക്കാം.)

ഉത്തമം ഉത്തമം പഠനം അത്യുത്തമം കാര്യം.’ജ്ഞാനാദേവ  തു കൈവല്യം’ ഇതി സൂക്തിം സ്മരതു (വളരെ നല്ലത് വായന നല്ല കാര്യമാണ്. അറിവിലൂടെ മോക്ഷം നേടാം എന്ന സൂക്തിയോര്‍ത്തോളു )

പിതഃ! വിരാമകാലേ കുത്ര പ്രവാസാര്‍ത്ഥം ഗമിഷ്യതി? (അച്ഛ! ഒഴിവുകാലത്ത് എവിടേക്കാണ് ടൂര്‍ പോകുന്നത്?)

കന്യാകുമാരീം ഗമിഷ്യാമഃ (കന്യാകുമാരിക്കു പോകാം)

തര്‍ഹി കന്യാകുമാരിവിവരണം പുസ്തകം അഗ്രേ പഠിഷ്യാമി (എങ്കില്‍ കന്യാകുമാരിയെപ്പറ്റിയുള്ള പുസ്തകം ഇനി വായിക്കാം)

ഉത്തമാ ചിന്താ. സ്വീകൃതം പുസ്തകം സസൂക്ഷ്മം ഉപയോഗം കരോതു. കുതഃ സ്വീകൃതം തത്രൈവസ്ഥാപയതു. (നല്ല ആശയം. എടുത്ത പുസ്തകം സൂക്ഷിച്ചുപയോഗിക്കണം. എടുത്ത സ്ഥലത്ത് വക്കുകയും വേണം )

സുഭാഷിതം

പുസ്തകം വനിതാ വിത്തം

പരഹസ്തഗതം ഗതം  

യതിചേത് പുനരായാതി

നഷ്ടം ഭ്രഷ്ടാ ച ഖണ്ഡിതം

(പുസ്തകവും, വനിതയും (സ്ത്രീയും) സമ്പത്തും മറ്റുള്ളവരുടെ കൈയിലകപ്പെട്ടാല്‍  നഷ്ടപ്പെട്ടതായി കരുതാം. ഇനി തിരിച്ചുകിട്ടിയാലോ പരിതാപകരമായിരിക്കും അവസ്ഥ. പരഹസ്തം എന്നത് കൊണ്ട് ശരിയായി പരിപാലിക്കാനറിയാത്തവര്‍ എന്നര്‍ത്ഥമാക്കണം. വായിക്കാനറിയാത്തവരുടെ കൈയില്‍ പുസ്തകം കിട്ടിയിട്ടെന്തു കാര്യം? സ്ത്രീയും അങ്ങനെ തന്നെ. പരിപാലിക്കാന്‍ കഴിയാത്തവര്‍ ഉപദ്രവിക്കുന്നു,  

പീഡിപ്പിക്കുന്നു. സമ്പത്ത് എങ്ങനെ ഉപയോഗിക്കണമെന്നറിയാത്തവര്‍ കണക്കില്ലാതെ ഉപയോഗിച്ച് നശിപ്പിക്കുക തന്നെ ചെയ്യും)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക