തൃശൂര്‍: ലോക്ക് ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള മഹത്തായ ആശയം എന്ന പേരില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കമ്മൂണിറ്റി കിച്ചണ്‍ തട്ടിപ്പിന്റെ നൂതന മാതൃകയെന്ന് ബിജെപി.
കമ്മ്യൂണിറ്റി കിച്ചണില്‍ തയ്യാറാക്കുന്ന പൊതിച്ചോറൊന്നിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്നത് 25 രൂപ 20രൂപ ഊണിന്റെ വിലയും 5 രൂപ സര്‍വ്വീസ് ചാര്‍ജ്ജും. ചോറും സാമ്പാറും ഉപ്പേരിയും മാത്രമടങ്ങുന്ന പൊതിച്ചോറിന്റെ വിലയാണിത്!കമ്മ്യൂണിറ്റി കിച്ചണിലേക്ക് വേണ്ട പലചരക്കും പച്ചക്കറിയും പുറമെ പണവും പൊതുജനങ്ങളില്‍ നിന്ന് സൗജന്യ സംഭാവനയായി സ്വീകരിക്കുന്നു.
പാവങ്ങള്‍ക്ക് ഭക്ഷണം നല്കാന് പൊതുജനങ്ങളുടെ സൗജന്യം സ്വീകരിച്ച് ഈ കൊറോണക്കാലത്ത് ചോറ് വിറ്റ് പണമുണ്ടാക്കുന്നത് പകല്‍ കൊള്ളയല്ലാതെ മറ്റെന്താണ് മുഖ്യമന്ത്രി? ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്കാന് ശേഷിയില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു തട്ടിപ്പ് ആശയം അങ്ങ് അവതരിപ്പിച്ചത്?പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം നല്കാന് നാട്ടില്‍ നിരവധി സന്നദ്ധ സംഘടനകള്‍ തയ്യാറുള്ളപ്പോള്‍ പാവങ്ങളെ കൊള്ളയടിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അങ്ങ് എന്തിന് അവസരം നല്കി.
ലാഭമില്ലാത്ത ഒരു ഏര്‍പ്പാടിനും മനസ്സില്ലാത്ത കേരള സര്‍ക്കാര്‍ കമ്മൂണിറ്റി കിച്ചണ്‍ നടത്തിപ്പ് സന്നദ്ധ സംഘടനകളെ ഏല്പിക്കാന് തയ്യാറാവണം,പ്രളയ ഫണ്ട് പോലും കട്ട താങ്കളുടെ പാര്‍ട്ടിക്കാര്‍ക്ക് കൊറോണ ഭീതിയില്‍ കഴിയുന്ന പാവങ്ങളെ കൊള്ളയടിക്കാന്‍ ദയവ് ചെയ്ത് അവസരം നല്‍കരുതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: