തിരുവനന്തപുരം: കൊറോണ വ്യാപനം തടയാനായി നടപ്പാക്കിയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടിയ അന്യസംസ്ഥാന തൊഴിലാളികളുടെ ലക്ഷ്യം മറ്റെന്തോ ആണെന്നും ഇവര്‍ നാടിനാപത്താണെന്നും സംവിധായകന് രാജസേനന്. കൃത്യമായ ലക്ഷ്യങ്ങളോട് കൂടിയായിരുന്നു ഇവരുടെ പ്രവൃത്തികള്‍ എന്നാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനോടുള്ള രാജസേനന്റെ പ്രതികരണം.
പൗരത്വ ഭേദഗതി സമരത്തില്‍ ഇവര്‍ കാണിച്ചതും, ഇന്നലെ കാട്ടിക്കൂട്ടിയതും ചിന്തിച്ചാല്‍, പല കാര്യങ്ങള്‍ക്കും വേണ്ടി നമ്മുടെ നാട്ടിലെ ചിലര്‍ ഇവരെ ഉപയോഗിക്കുന്നുവെന്ന് സംശയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ”പത്തുവര്‍ഷം മുമ്പ് വരെ നാട്ടിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാലും അസുഖം വരില്ലായിരുന്നു. എന്നാല്‍,അന്യ സംസ്ഥാന തൊഴിലാളികളെ അടുക്കളയില്‍ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വൃത്തികെട്ടതായി.കാരണം ഇവര്‍ക്ക് വൃത്തിയില്ലെങ്കിലും തുച്ഛമായ ശമ്പളം മതി. ഓരോ മലയാളിയുടെയും തൊഴില്‍ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. എനിക്ക് മുഖ്യമന്ത്രിയോട് ഒരു അപേക്ഷയുണ്ട്. ദയവായി ഇവരെ ഇവിടെ നിന്നും പുറത്താക്കണം. അതിന് ഇതിലും നല്ലൊരവസരം ഇനി കിട്ടില്ല.”- രാജസേനന് പറയുന്നു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച് മലയാളി എല്ലാ കഷ്ടങ്ങള്‍ സഹിച്ചു വീട്ടിനകത്ത് ഇരിക്കുകയാണ്. പെട്ടെന്നാണ് ഒരു സംഘം ആളുകള്‍ ഭക്ഷണമില്ല വെള്ളമില്ല എന്നൊക്കെ പറഞ്ഞു സമരം ചെയ്യാന്‍ തുടങ്ങിയത്. അതേ നിമിഷം തന്നെ, അത്രയും കാലം അന്യസംസ്ഥാന, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നൊക്കെ വിളിച്ചിരുന്ന ചില ചാനലുകള്‍ ഇവരെ ‘അതിഥി’ തൊഴിലാളികളാക്കി മാറ്റി വിളിച്ചു തുടങ്ങി. അപ്രതീക്ഷിതമായി വീട്ടില്‍ വരുന്ന വിരുന്നുകാരാണ് അതിഥികള്‍. അതിഥികളെ വീട്ടിലേക്ക് ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടില്ല. ജാഗ്രതയോടെ എല്ലാവരും വീട്ടിലിരിക്കുമ്പോഴാണ് അതിനെയെല്ലാം കാറ്റില്‍പ്പറത്തിയുള്ള ഇവരുടെ കോപ്രായങ്ങള്‍” എന്നാണ് രാജസേനന് പറഞ്ഞത്. ഫെയ്സ്ബുക്കില്‍ പങ്കു വച്ച വീഡിയോയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: