ന്യൂദല്‍ഹി: ഇന്ത്യയില്‍ 12.5 കോടി മുതല്‍ 24 കോടി പേര്‍ക്ക് വരെ കൊറോണ ബാധിച്ചേക്കുമെന്ന പഠനവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല. ‘പഠനവുമായി ബന്ധമില്ല, മാത്രമല്ല, റിപ്പോര്‍ട്ടില്‍ തങ്ങളുടെ ലോഗോ (ചിഹ്നം) ഉപയോഗിച്ചിരിക്കുന്നത് അനധികൃതമായിട്ടാണ്. യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി.
സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്സ് എക്കണോമിക്സ് ആന്‍ഡ് പോളിസി, ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനമെന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാക്കുകയും ചെയ്തിരുന്നു.
കൊറോണ 24 കോടിപ്പേര്‍ക്ക് ബാധിക്കുമെന്നും വ്യാപനം തടഞ്ഞില്ലെങ്കില്‍ ജൂലൈക്കകം ഇത് 40 കോടിപ്പേരിലേക്ക് പടരുമെന്നും എന്നാല്‍ രോഗബാധ നേരിയതോതിലായിരിക്കുമെന്നുമൊക്കെയാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
പഠനവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ യൂണിവേഴ്സിറ്റി, തങ്ങളുടെ ചിഹ്നം ഉപയോഗിക്കാന്‍ സെന്റര്‍ ഫോര്‍ ഡിസീസ്, ഡൈനാമിക്സ്, എക്കണോമിക്സ് ആന്‍ഡ് പോളിസിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും അറിയിച്ചു.
കൊറോണ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ക്രോഡീകരിക്കാന്‍ ചുമതലയുള്ള സ്ഥാപനമാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: