Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ ചൂട് കൊറോണ വൈറസിനെ ഇല്ലാതാക്കുമോ?; ഇറ്റലിയിലെ വൈറസ് എങ്ങനെ കൊലയാളി ആയി മാറി; വിശദീകരിച്ച് പത്മഭൂഷണ്‍ ഡോ.ഡി. നാഗേശ്വര്‍ റെഡ്ഡി

വൈറസിന്റെ പുറത്തെ പ്രോട്ടീന്‍ മുനയില്‍ ഒരു പരിണാമം മാത്രമാണ് ഇന്ത്യയിലെ കൊറോണ വൈറസുകളില്‍ കണ്ടെത്തിയത്. മനുഷ്യന്റെ കോശങ്ങളുമായി ചേരുന്നതും ഈ പ്രോട്ടീന്‍ മുനകളാണ്. ഇന്ത്യയില്‍ പ്രചരിക്കുന്ന കൊറോണ വൈറസിന്റെ പുറത്തെ പ്രോട്ടീന്‍ മുനകള്‍ താരതമ്യേന ശക്തി കുറഞ്ഞത് ആയതിനാല്‍ മനുഷ്യശരീരത്തിലെ കോശങ്ങളുമായി അധികമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 12:29 pm IST
in India

ഹൈദരാബാദ്: ഇറ്റലി ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് മൂലം മരണം ഏറുന്നതിന്റെ കാരണവും ഇന്ത്യയില്‍ ഈ വൈറസ് എത്രമാത്രം അപകടകാരിയാണെന്നും വ്യക്തമാക്കുന്നു പത്മഭൂഷണ്‍ ഡോ.ഡി. നാഗേശ്വര്‍ റെഡ്ഡി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ജി.എസ്. വാസുവിനു നല്‍കിയ അഭിമുഖത്തിലാണ് കൊറോണ വൈറസ് ബാധയുടെ വിവിധ തലങ്ങളെ സംബന്ധിച്ചു ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ചെയര്‍മാന്‍ കൂടിയായ റെഡ്ഡി വിശദീകരിച്ചത്.

യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ അടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ ചൂടിന്റെ കാഠിന്യം ഏറുന്നത് കൊറോണ വൈറസിന്റെ ആക്രമണ ശക്തിയെ ക്ഷയിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം. മാത്രമല്ല, രോഗം അധികം പടരും മുന്‍പ് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും രോഗവ്യാപനത്തെ കാര്യമായി പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും ഡോക്ടര്‍.

വൈറസിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് ഡോക്ടര്‍ വിശദീകരിക്കുന്നത് ഇങ്ങനെ- ഡിസംബറിലാണ് ചൈനയിലെ വുഹാനിലെ മാംസമാര്‍ക്കറ്റില്‍ നിന്ന് ഈ വൈറസ് പുറത്തെത്തിയത്. വുഹാനില്‍ നിന്ന് ഇറ്റലി, യുഎസ്എ, യൂറോപ്പ് അടക്കം പ്രദേശങ്ങളിലേക്ക് പടര്‍ന്നു. വൈറസ് പ്രചരിച്ച് മൂന്നു നാലു ആഴ്ച കഴിഞ്ഞാണ് ഇന്ത്യയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുകൊണ്ടു തന്നെ വൈറസിനെ പറ്റി കൂടുതല്‍ പഠിക്കാനുള്ള സമയം ഇന്ത്യയിലെ ആരോഗ്യ ശാസ്ത്രജ്ഞര്‍മാര്‍ക്ക് ലഭിച്ചു. കൊറോണ വൈറസ് എന്നത് ഒരു ആര്‍എന്‍എ വൈറസാണ്. വവ്വാലുകളിലാണ് ഇത്തരം ആര്‍എന്‍എ വൈറസുകള്‍ അധികമായി കാണുന്നത്. എന്നാല്‍, കൊറോണ ഇപ്പോള്‍ പടര്‍ന്നത് വവ്വാലില്‍ നിന്നാണെന്നു അന്തിമമായി കണ്ടെത്തിയിട്ടില്ല. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് ആര്‍എന്‍എ വൈറസ് പടരുമ്പോള്‍ തന്നെ അതിനു ചില പരിണാമങ്ങള്‍ സംഭവിക്കും. ഒരു വൈറസിന്റെ ജനിതക ഘടനയ്‌ക്കു എത്ര പരിണാമങ്ങള്‍ സംഭവിക്കുന്നോ എന്നതിന് ആശ്രയിച്ചാണ് അതിന്റെ തീവ്രതയും അളക്കുന്നത്. യുഎസ്എ, ഇറ്റലി, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ പടര്‍ന്ന കൊറോണയുടെ ജനിതക ഘടനയില്‍ പല തവണ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇറ്റലിയില്‍ വ്യാപിക്കുന്ന വൈറസുകളേക്കാള്‍ വളരെ വ്യത്യസ്തമാണ് ഇന്ത്യയില്‍ പടരുന്ന കൊറോണ വൈറസ്.

വൈറസിന്റെ പുറത്തെ പ്രോട്ടീന്‍ മുനയില്‍ ഒരു പരിണാമം മാത്രമാണ് ഇന്ത്യയിലെ കൊറോണ വൈറസുകളില്‍ കണ്ടെത്തിയത്. മനുഷ്യന്റെ കോശങ്ങളുമായി ചേരുന്നതും ഈ പ്രോട്ടീന്‍ മുനകളാണ്. ഇന്ത്യയില്‍ പ്രചരിക്കുന്ന കൊറോണ വൈറസിന്റെ പുറത്തെ പ്രോട്ടീന്‍ മുനകള്‍ താരതമ്യേന ശക്തി കുറഞ്ഞത് ആയതിനാല്‍ മനുഷ്യശരീരത്തിലെ കോശങ്ങളുമായി അധികമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അതേസമയം, ഇറ്റലിയില്‍ വ്യാപിക്കുന്ന കൊറോണ വൈറസിന്റെ ജനിതകഘടനയില്‍ മൂന്നു മുതല്‍ നാലു തവണ വരെ മാറ്റം വരുന്നുണ്ട്. അതുകൊണ്ടു തന്നെ അതിന്റെ പ്രോട്ടീന്‍ മുനകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയും മനുഷ്യകോശങ്ങളില്‍ അധികമായി പറ്റിച്ചേരുകയും ചെയ്യും. അതുകൊണ്ടു തന്നെ രോഗപ്രതിരോധ ശേഷി കുറവായവരെ വളരെ വേഗം ഈ വൈറസിനു കീഴടക്കാനും മരണത്തിലേക്കും നയിക്കാനും സാധിക്കും. അതുകൊണ്ടു തന്നെ ഇറ്റലയില്‍ വൈറസ് ബാധിച്ചവരുടെ മരണനിരക്ക് പത്തു ശതമാനം ആണെങ്കില്‍ ഇന്ത്യയില്‍ അതു രണ്ടു ശതമാനം മാത്രമായിരിക്കും. മാത്രമല്ല, വൈറസ് ബാധ അധികം പ്രചരിക്കും മുന്‍പ് ഈ രോഗം പിടിച്ചു നിര്‍ത്താന്‍ ആവശ്യമായ സാമൂഹിക അകലത്തിനായി ഇന്ത്യ ലോക്ക് ഔട്ട് പ്രഖ്യാപിച്ചതും വളരെ ഉചിതമായ പ്രതിരോധമാണെന്നും മൂന്നൂ ആഴ്ചയില്‍ കൂടുതല്‍ ലോക്ക്ഔട്ടിന്റെ ആവശ്യം ഇന്ത്യയില്‍ വേണ്ടിവരില്ലെന്നും ഡോക്റ്റര്‍ വ്യക്തമാക്കി.

Tags: CoronaVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Health

മലേഷ്യയിൽ പുതിയ തരം കൊറോണ വൈറസ് പടരുന്നു ; രോഗം ബാധിച്ചത് 6,000 വിദ്യാർത്ഥികൾക്ക് 

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

Kerala

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.