ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ രോഗ ബാധയെ പ്രതിരോധിക്കാന്‍ മുന്കരുചലെടുക്കാന് നാം ബാധ്യസ്ഥരാണെന്നും ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഞായറാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് ആര്.ബി.ഐ ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
നമ്മള് കടന്നു പോകുന്നത് മോശം സമയത്തിലൂടെയാണെന്നും മുന്‍കരുതലെടുക്കാന്‍ നാം ബാധ്യസ്ഥരായതുകൊണ്ട തന്നെ എല്ലാ ഇടപാടുകളും ഡിജിറ്റലായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളെല്ലാം ഡിജിറ്റലായി നടത്തണമെന്ന് ശക്തികാന്ത ദാസ് വീഡിയോയില്‍ പറഞ്ഞു.
വൈറസ് ബാധയെ തുടര്‍ന്ന് സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാന്‍ ആര്‍ബിഐ വായ്പ പലിശ നിരക്കുകള്‍ കുറച്ചിരുന്നു. വായ്പകള്‍ക്ക് മൊറട്ടോറിയവും ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: