വായ്പ എടുത്തവര്‍ അടുത്ത മൂന്ന് മാസം തിരിച്ചടച്ചില്ലെങ്കിലും കിട്ടാക്കടം ആവില്ല. പിന്നീട് അടച്ചാല്‍ മതി. തിരിച്ചടവിനുള്ള സാവകാശം മൂന്ന് മാസം നീട്ടി. ഇതോടെ ജനങ്ങളുടെ കൈവശം അടുത്ത മൂന്ന് മാസത്തേക്ക് കൂടുതല്‍ പണം വരുന്നു. തൊഴില്‍ ഇല്ലാത്തവര്‍ക്ക് അതിജീവനത്തിന് പണം ലഭിക്കുമെന്ന് ചുരുക്കം.
ക്യാഷ് റിസര്‍വ്വ് നിരക്ക് കുറച്ചു
ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട കരുതല്‍ നിക്ഷേപത്തില്‍ ഒന്നാണ് ക്യാഷ് റിസര്‍വ്വ്. അതിന്റെ നിരക്ക് മൂന്ന് ശതമാനമാക്കി. അങ്ങനെ ചെയ്യുമ്പോള്‍ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കില്‍ വെക്കേണ്ട തുക കുറയുന്നു. വായ്പ തിരിച്ചടവ് മൂന്ന് മാസത്തേക്ക് നീട്ടി കൊടുക്കുന്ന ബാങ്കുകള്‍ക്ക് കൂടി ഇത് ആശ്വാസമാകും. അത്രയും തുക കുറച്ച് റിസര്‍വ്വ് ബാങ്കിന് നിക്ഷേപമായി കൊടുത്താല്‍ മതി. അപ്പോള്‍ ബാങ്കിന്റെ കൈവശവും കൂടുതല്‍ പണം ലഭിക്കും. അത് ജനങ്ങള്‍ക്കായി മാര്‍ക്കറ്റില്‍ ഇറങ്ങും. അങ്ങനെ മാത്രം 1.74 ലക്ഷം കോടി രൂപ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബാങ്കില്‍ നിന്ന് ഇറങ്ങും.
റിപ്പോ നിരക്കുകള്‍ കുറച്ചു
ആര്‍ബിഐയില്‍ നിന്നും ബാങ്കുകള്‍ക്ക് പണം ആവശ്യമായി വരുമ്പോള്‍ എടുക്കുന്ന വായ്പ നിരക്കാണ് റിപ്പോ നിരക്ക്. ഈ നിരക്ക് കുറച്ചതോടെ ബാങ്കുകള്‍ പൊതുജനത്തിന് പണം കൊടുക്കാനെടുക്കുന്ന പണം കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു. അതിനാല്‍ പലിശ വര്‍ധിപ്പിക്കാതെ വായ്പ കൂടുതല്‍ കൊടുക്കാനുള്ള പണം ബാങ്കിന് ലഭിക്കും. അത്രയും പലിശ മാര്‍ക്കറ്റില്‍ നിന്ന് ബാങ്ക് വലിച്ച് ആര്‍ബിഐയ്‌ക്ക് കൊടുക്കുന്ന പരിപാടി കുറയുന്നു. അപ്പോള്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ പണം ലഭ്യമാകും.
3.60 ലക്ഷം കോടിയുടെ നിക്ഷേപം
ആര്‍ബിഐ നടത്തിയ പ്രഖ്യാപനവും കൂടെ ഉണ്ടാക്കുന്ന മൊത്തം ഇംപാക്ട് എന്നു പറയുന്നത് കാശ് കുറഞ്ഞു നട്ടം തിരിയാന്‍ പോകുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കേന്ദ്ര സര്‍ക്കാരുംആര്‍ബിഐയും 3.60 ലക്ഷം കോടി പണം എത്തിക്കും. ബാങ്കുകളുടെ കൈവശം കൂടുതല്‍ പണം ഉണ്ടാവും, ജനങ്ങളുടെ കൈവശവും ഇനി 3 മാസത്തേക്ക് കൂടുതല്‍ പണം ഉണ്ടാവും. മൊത്തം മാര്‍ക്കറ്റില്‍ ഏതാണ്ട് മേല്‍പറഞ്ഞ തുക അധികം ആയി എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: