പാഠം 28
മദ്യപാനം മദ്യാസക്തിഃ ച
(മദ്യപാനവും മദ്യാസക്തിയും)
ഭവാന് മദ്യം പീതവാന്‍ കിം?(താങ്കള്‍ മദ്യം കുടിച്ചിട്ടുണ്ടോ?)
അഹം അധികം മദ്യം ന പീതവാന്‍ (ഞാന്‍ അധികം മദ്യം കുടിച്ചിട്ടില്ല)
ഭവതഃ ഗൃഹേ കഃ മദ്യം പിബതി? (നിന്റെ വീട്ടില്‍ ആരാണ് മദ്യപാനി?)
നിരന്തരം മദ്യം പിബതി ചേത് കഃ ദോഷഃ? (തുടര്‍ച്ചയായി മദ്യം കുടിച്ചാല്‍ എന്താ കുഴപ്പം?)
മദ്യപാനേന ബുദ്ധിനാശഃ ആയുക്ഷയം ച ഭവിഷ്യതി (ബുദ്ധി നശിക്കുന്നു. ആയുസ്സ് ക്ഷയിക്കുന്നു .ഇവ തീര്‍ച്ചയായും ഉണ്ടാവും )
മദ്യ നിരോധനം കിം ആവശ്യകം?(എന്താ മദ്യനിരോധനം വേണോ?)
മദ്യാസക്തിഃ ന പ്രോത്സാഹനീയഃ (മദ്യാസക്തി പ്രോത്സാഹിപ്പിക്കേണ്ടതില്ല)
മമ പിതാ സര്‍വ്വദാ മദ്യം പിബതി (എന്റെ അച്ഛന് എപ്പോഴും മദ്യം കുടിക്കും)
തസ്മിന് ഗൃഹേ രാത്രൗ മഹാന് കോലാഹലഃ (ആ വീട്ടില്‍ രാത്രി വലിയ ബഹളമാണ്)
മദ്യം പീത്വാ ഗൃഹനാഥഃ പത്നീം പുത്രീം ച താഡയതി (മദ്യം കുടിച്ച് ഗൃഹനാഥന് ഭാര്യയേയും മകളേയും തല്ലും )
അഹോ! മദ്യപാനം മഹാപാപം. (അയ്യോ! മദ്യപാനം വലിയ പാപം തന്നെ)
മദ്യം പിത്വാ യാനം ന ചാലയതു (മദ്യം കുടിച്ച് വണ്ടി ഓടിക്കരുത്)
ഭവാന് മദ്യപാനീ. ആരക്ഷകഃ ഗൃഹ്ണാതി (താങ്കള്‍ മദ്യ
പാനിയാണ്. പോലീസ് പിടിക്കും)
സുഭാഷിതം
ബുദ്ധേര്‍വൈകല്യജനകം
മദ്യമിത്യുച്യതേ ബുധൈഃ?
മദ്യസേവാം ന കുര്‍വ്വീത
മദ്യം വിഷസമം വിദുഃ ?
(ശ്രീനാരായണഗുരു)
(ബുദ്ധിക്ക് വൈകല്യം ഉണ്ടാക്കുന്നതാണ് മദ്യമെന്ന് ബുദ്ധിയുള്ളവര്‍ അഭിപ്രായപ്പെടുന്നു. അതു കൊണ്ട് മദ്യസേവ/ മദ്യം ഉണ്ടാക്കുകയോ കുടിക്കുകയോ ചെയ്യരുത്. അത് വിഷതുല്യമാണ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: