ഈരാറ്റുപേട്ട: കൊറോണ വൈറസ് ബാധ സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട 20 വയസുകാരനെയും സുഹൃത്തുക്കളെയും ലഹരി ഉപയോഗത്തിനിടെ എക്സൈസ് പിടിയില്‍. പൂഞ്ഞാര്‍ പഞ്ചായത്തിലെ നാലു പേരെയും തിടനാട് പഞ്ചായത്തിലെ ഒരാളെയും കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ ശനിയാഴ്ച തിടനാട് നിന്നാണ് എക്സൈസ് സംഘം പിടികൂടിയത്. അഞ്ച് പേരുടെയും കുടുംബാഗങ്ങള്‍ ഉള്‍പ്പടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഞ്ചാവ് ഉപയോഗിച്ച കേസില്‍ ഈരാറ്റുപേട്ട എക്സൈസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: