ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ മതം പറഞ്ഞു പൗരത്വം നല്‍കുന്നെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് തന്റെ നിലപാട് തന്നെ തിരിച്ചടിക്കുന്നു. കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് അഫ്ഗാനിലുള്ള സിഖ് കുടുംബങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരണമെന്നും അവരെ രക്ഷപെടുത്താന്‍ എങ്ങനെ എങ്കിലും വിമാനം അയക്കണമെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോട് അമരീന്ദര്‍ സിങ്ങിന്റെ അഭ്യര്‍ഥന. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ അവരെ സഹായിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും അമരീന്ദര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, അഫ്ഗാനില്‍ യാത്ര പോയ സിഖുകാരാണോ അതോ അവിടെ വസിക്കുന്ന സിഖുകാരാണോ എന്നു അമരീന്ദര്‍ സിങ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, അമരീന്ദറിന്റെ ട്വീറ്റ് പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലതരം ചോദ്യങ്ങളാണ് ഉയരുന്നത്. പൗരത്വ നിയമ ഭേദഗതയില്‍ ഇതര രാജ്യങ്ങളിലെ ചില മതക്കാരെ സംരക്ഷിക്കും എന്ന് ഭാരത സര്‍ക്കാര്‍ പറഞ്ഞതിനെ നഖശിഖാന്തം എതിര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇപ്പോള്‍ എന്തിനാണ് സിഖുകാര്‍ എന്ന് മതം മാത്രം പറയുന്നതെന്നാണ് ചോദ്യം. പഞ്ചാബ് സ്വദേശികളായ മറ്റു മതക്കാരെ രക്ഷിക്കണ്ട എന്നാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് എന്നു ചിലര്‍. സംസ്ഥാനത്തെ മുഖ്യമന്ത്രി പറയേണ്ടിയിരുന്നത് പഞ്ചാബ് സ്വദേശികളെ രക്ഷിക്കണം എന്നാണെന്നും സിഖ് മതക്കാരെ മാത്രം രക്ഷിക്കണം എന്നായിരുന്നില്ല എന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭേഗദഗതി നിയമപ്രകാരം, 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം മതവിഭാഗത്തില്പ്പെടാത്തവര്ക്ക് (ഹിന്ദു, സിഖ്, ബുദ്ധ,ജൈന, പാഴ്സി, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ) ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നാണ്. മാനുഷികമായ എല്ലാ അളവുകോലുകളില്‍ നിന്നും അകന്നു നില്ക്കുന്ന വിവേചനം അന്തര്‍ലീനമായിരിക്കുന്നതാണ് പൗരത്വഭേദഗതി നിയമത്തിന്റെ പ്രത്യയശാസ്ത്രമെന്നായിരുന്നു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞത്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതര സ്വത്വത്തെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അതിനാല്‍ തന്നെ, മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുക എന്ന വിവേചനം സൃഷ്ടിക്കുന്ന ഈ ഭേഗഗതി നിയമം റദ്ദ് ചെയ്യണമെന്നും പ്രമേയത്തിലൂടെ പഞ്ചാബ് നിയമസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ പഞ്ചാബ് മുഖ്യമന്ത്രിയാണ് ഇപ്പോള്‍ മതം മാത്രം പറഞ്ഞു ആള്‍ക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: