തിരുവനന്തപുരം:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കേരള പോലീസ്. അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്കു എത്തിക്കുവാന്‍ സൈബര്‍ഡോമിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു.
ഇന്‍വെന്‍റ ലാബ്സ് ഇന്നോവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനിയുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷന്‍ ആരംഭിക്കുന്നത്. ഈ ആപ്പിലൂടെ ഉപഭോകതാക്കള്‍ക്ക് അവശ്യമായ സാധനങ്ങള്‍ വാങ്ങുവാനും, കടകള്‍ക്ക് ആവശ്യസാധങ്ങള്‍ വില്‍ക്കുവാനും സാധിക്കും. ഈ ആപ്പ് കൊറോണ നിയന്ത്രണം അവസാനിക്കുന്നതുവരെ സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണെന്നും പോലീസ് പറയുന്നു.
ഹോം ഡെലിവറി സംവിധാനം ഉള്ള കടകള്‍, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താന്‍ കഴിയുന്ന കടകള്‍ , റെസിഡന്‍സ് അസോസിയേഷനുകള്‍, ഫ്ലാറ്റ് അസോസിയേഷന്‍, കുടുംബശ്രീ യൂണിറ്റുകള്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകള്‍ക്ക് അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്കു എത്തിക്കുവാന്‍ സഹായകമാകുന്നതാണ് കേരള പോലീസിന്റെ മൊബൈല്‍ ആപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: