Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിന്നല്‍ വേഗത്തില്‍ മോദി സര്‍ക്കാര്‍; ട്രെയിനുകളില്‍ കൊറോണ വാര്‍ഡുകള്‍ തയാര്‍; രോഗം പടര്‍ന്നാല്‍ എസി ട്രെയിനുകളെല്ലാം സഞ്ചരിക്കുന്ന ആശുപത്രികള്‍

ട്രെയ്‌നുകളിലെ കൊറോണ വാര്‍ഡുകളുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ആഭ്യന്തരമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാ നടപടികളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 11:43 am IST
in India

ന്യൂദല്‍ഹി: കൊറോണ വ്യാപനം തടയാന്‍ മിന്നല്‍ വേഗത്തില്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍. കൊറോണ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയാകാന്‍ ഇന്ത്യന്‍ റെയില്‍വേ തയാറായി. കൊറോണ രോഗികളെ കൊണ്ട് ആശുപത്രികളെ നിറഞ്ഞാല്‍ രണ്ടാംഘട്ടമായി റെയില്‍വേയുടെ കീഴിലുള്ള ട്രെയിനുകള്‍ ആശുപത്രികളാക്കാന്‍ ആലോചനയുണ്ടായിരുന്നു. 

എന്നാല്‍, രോഗം വ്യാപിക്കുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ട്രെയ്‌നുകളെ കൊറോണ വാര്‍ഡുകളാക്കാന്‍ പ്രധാനമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇതിനായി റെയില്‍വേ മന്ത്രാലയം വിദഗ്‌ദ്ധരുമായി ചേര്‍ന്ന് കൊറോണ വാര്‍ഡുകള്‍ ട്രെയ്‌നുകളില്‍ തയാറാക്കിയത്. ട്രെയ്‌നുകളിലെ കൊറോണ വാര്‍ഡുകളുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ആഭ്യന്തരമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാ നടപടികളും.

എല്ലാ സംസ്ഥാനങ്ങളും തമ്മില്‍ റെയില്‍ ബന്ധമുള്ളതും രോഗികളെ രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും എത്തിക്കാനും ട്രെയിന്‍ ആശുപത്രികളിലൂടെ കഴിയും. കൂടാതെ റെയില്‍വേയുടെ ട്രെയിനുകളില്‍  30 ശതമാനവും ഇപ്പോള്‍ എസി കോച്ചുകള്‍ ഉള്ളവയാണ്. കൊറോണ പടരുകയാണെങ്കില്‍ എസി ട്രെയിനുകളെല്ലാം സഞ്ചരിക്കുന്ന ആശുപത്രികളായി മാറും. ഇതിനായുള്ള മുന്നൊരുക്കമാണ് റെയില്‍വേയിലെ ഇപ്പോഴത്തെ കൊറോണ വാര്‍ഡുകള്‍. ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് 18 സോണുകളിലായി 20000 ട്രെയിനുകളാണ് ഉള്ളത്. 28 കോച്ചുകള്‍ വരെയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ നിലവിലുണ്ട്. ഇവയില്‍ മാറ്റം വരുത്തിയാല്‍ തന്നെ മികച്ച ആശുപത്രി സംവിധാനം ഉണ്ടാക്കാം. ബെര്‍ത്തും ടോയ്‌ലൈറ്റും സീറ്റും പാന്‍ട്രിയും ഉള്ളതിനാല്‍ രോഗികള്‍ക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. വൈറസ് ബാധ ഉണ്ടാകുന്ന സ്ഥലങ്ങളിലെ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ച് ആശുപത്രികള്‍ ആക്കാനും. ഒരോ സ്‌റ്റേഷനുകളില്‍ നിന്നും രോഗികളെ നേരിട്ടെത്തി എടുക്കാനും ട്രെയിന്‍ ആശുപത്രികള്‍ക്കാവും. ഇതു മുന്‍കൂട്ടിക്കണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും റെയില്‍വേ മന്ത്രാലയവുമായി സംയുക്ത നീക്കം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം മുന്‍കൂട്ടികണ്ട് എല്ലാ റെയില്‍വേ ഡിവിഷനുകളും തങ്ങളുടെ കീഴിലുള്ള ട്രെയിനുകള്‍ നേരത്തേ തന്നെ ശുചീകരിച്ചിരുന്നു.

Tags: തീവണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

India

ബാലാസോര്‍ ട്രെയിന്‍ ദുരന്തം: ഇനിയും തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.