തിരുവനന്തപുരം: കൊറോണ വ്യാപനവും നിയന്ത്രണങ്ങളും സംസ്ഥാനത്തെ എല്ലാ വിഭാഗം ജങ്ങളെയും ദുരിതത്തിലാക്കുകയും ജീവിതം ആകെ താറുമാറാക്കുകയും ചെയ്ത സാഹചര്യത്തില്‍ അടുത്ത മൂന്ന് മാസത്തെ വൈദ്യുതി, വെള്ളം നിരക്കുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വൈദ്യുതി, വെള്ളം എന്നിവ ഉപയോഗിച്ചതിന് ഇപ്പോള്‍ നല്‍കിയിട്ടുള്ള ബില്ലുകള്‍ അടയ്ക്കേണ്ടതില്ലന്ന നിര്‍ദ്ദേശം അടിയന്തിരമായി സര്‍ക്കാര്‍ നല്‍കണമെന്നും സുരേന്ദ്രന് പറഞ്ഞു.
കൊറോണ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ മൂലം ഭൂരിപക്ഷം കുടുംബങ്ങളും വരുമാനമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാണ്. നിത്യ വരുമാനക്കാരായ സാധാരണക്കാരുടെ ജീവിതമാണ് വളരെ ദുരിതത്തിലായിരിക്കു
ന്നത്. രോഗ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ അത്യാവശ്യമായതിനാല്‍ അതില്‍ നിന്ന് പിന്നാക്കം പോകാനുമാകില്ല. ഈ പ്രതിസന്ധിയില്‍ നിന്ന് എന്ന് കരകയറാനാകുമെന്ന് ഇപ്പോള്‍ പറയാനുമാകില്ല. ആ സാഹചര്യത്തില്‍ ബില്ലുകള്‍ അടക്കാന്‍ സമയം നീട്ടിക്കൊടുക്കുകയല്ല വേണ്ടത്, മൂന്നു മാസത്തേക്കെങ്കിലും വൈദ്യുതിയും വെള്ളവും സൗജന്യമായി നല്‍കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: