തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കു കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 177 ആയി. കാസര്‍ഗോഡ് ജില്ലയിലാണ് 34 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ രണ്ട്, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒരോന്നു വീതം കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന ഭീതിയിലാണ് ആരോഗ്യവകുപ്പ്. ഇന്ന് 112 പേരെ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. പുതുതായി രോഗം സ്ഥീരികരിച്ചവര്‍ നിരവധി ആള്‍ക്കാരെ ബന്ധപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ പേരുവിവരങ്ങള്‍ അടക്കം പുറത്തുവിടേണ്ട സ്ഥിതിയാണുള്ളത്. കാസര്‍ഗോഡ് ഇതുവരെ 81 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത ദിവസം ആണ് ഇന്ന്. സ്ഥിതി കൂടുതല്‍ ഗൗരവ തരം ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 199 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,229 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,09,683 പേര് വീടുകളിലും 616 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 5679 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 4448 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: