മാഡ്രിഡ് : കൊറോണ വൈറസ് ലോകത്ത് വ്യാപിപ്പിച്ചതിന് പിന്നാലെ പ്രവര്‍ത്തിക്കാത്ത മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്ത് ചൈന. കോവിഡ് പരിശോധനയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയില്‍ നിന്നും സ്പെയിന് വാങ്ങിയിരുന്നു. ഇവ പരിശോധനയ്ക്കായി ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ് ഉപകരണങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കാത്തതാണെന്ന് തിരിച്ചറിയുന്നത്.
കോറോണ പരിശോധനയ്ക്കായി ചൈന നല്കിയ സാധനങ്ങളില്‍ 30 ശതമാനത്തില്‍ താഴെ ഉപകരണങ്ങള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയൊന്നും ഉപയോഗിക്കാനാവില്ല. ഇതോടെ ഉപകരണങ്ങളെല്ലാം തിരിച്ചയയ്ക്കാനാണ് സ്പെയിനിന്റെ തീരുമാനം. ഉപകരണങ്ങളുടെ ആദ്യ ബാച്ച് തിരിച്ചയച്ചു കഴിഞ്ഞു. ചൈന- സ്പെയിന് പുതിയ വ്യാപര ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് 5.5 മില്യണ്‍ കോവിഡ് പരിശോധന കിറ്റുകള്‍ കയറ്റി അയയ്ക്കാനാണ് തീരുമാനിച്ചത്.
എന്നാല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്പെയിനിലെ ചൈനീസ് എംബസ്സിയില്‍ പരാതി അറിയിച്ചതോടെ കരാര്‍ പ്രകാരമുള്ള ഉപകരണങ്ങളല്ല ഇവയെന്നാണ് ചൈന വിശദീകരണം നല്‍കിയത്. ലൈസന്‍സില്ലാത്ത സംരംഭകരില്‍ ആരുടേയോ ഉല്‍പ്പന്നങ്ങളാണിതെന്നും കാരാര്‍ പ്രകാരമുള്ളവ ഉടന്‍ തന്നെ വിതരണം ചെയ്യുന്നതാണെന്ന് ചൈന വിശദീകരണം നല്കി.
സ്പെയിനിലെ കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പരിശോധനാകിറ്റുകള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം രോഗബാധിതര്‍ക്കു പോലും പോസിറ്റിവായി ചൈനീസ് ഉകരണങ്ങളില്‍ കാണിക്കുന്നില്ലന്ന് മാഡ്രിഡിലെ മൈക്രോബയോളജി ലാബ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: