കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എംസിഎച്ച് ബ്ലോക്ക് കോവിഡ്-19 ചികിത്സയ്‌ക്ക് മാത്രമുള്ള ആശുപത്രിയായി മാറ്റുന്നതിന്റെ ഭാഗമായി ശുചീകരിക്കുന്നതിനും മറ്റു സഹായത്തിനുമായി സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. രണ്ടു ദിവസങ്ങളിലായി നൂറോളം പ്രവര്‍ത്തകരാണ് വിവിധ വാര്‍ഡുകള്‍ ഐസോലേഷന്‍ വാര്‍ഡുകളാക്കി മാറ്റുന്നതിനായി പ്രവര്‍ത്തിച്ചത്. മെഡി.കോളേജ് അധികൃതര്‍ സേവാഭാരതിയോട് സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ എത്തിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സേവാ പ്രവര്‍ത്തനത്തിന് നൂറുകണക്കിന് സേവാഭാരതി പ്രവര്‍ത്തകരാണ് സജ്ജരായി നില്‍ക്കുന്നത്. വൈദുതി മസ്ദൂര്‍ സംഘം കോഴിക്കോട് ഡിവിഷന്‍ കമ്മറ്റിയും സേവാഭാരതി വെള്ളയില്‍ യൂണിറ്റും ചേര്‍ന്ന് കോഴിക്കോട് വൈദ്യുതി ഭവനില്‍ മാസ്‌ക്കും ഹാന്‍ഡ് വാഷും വിതരണം ചെയ്തു. ചീഫ് എഞ്ചിനീയര്‍ ടെന്‍സണ്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സാബു എന്നിവര്‍ക്ക് ആര്‍എസ്എസ് നഗര്‍ കാര്യവാഹ്‌സുഭീഷ് ലാലു ഇവ കൈമാറി. സേവാപ്രമുഖ് പ്രദോഷ്ബാബു, കെവിഎംഎസ് ജില്ലാ ഖജാന്‍ജി ഗിരീഷ്, ഡിവിഷന്‍ സെക്രട്ടറി പ്രവീണ്‍, കലേശന്‍, കിരണ്‍രാജ് എന്നിവര്‍ പങ്കെടുത്തു.
വീടുകളിലും മറ്റ് താമസസ്ഥലങ്ങളിലും ഒറ്റപ്പെട്ട് കഴിയുന്ന നിരാലംബരായ നിരവധിപ്പേര്‍ക്ക് മരുന്നും ഭക്ഷണവും സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിച്ചുനല്‍കുന്നുണ്ട്. ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും ഹോസ്റ്റലുകളിലും മാസ്‌ക്കുകള്‍ വിതരണം ചെയ്യുകയും രോഗികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുന്നു. പയ്യാനക്കല്‍ കോതിപ്പാലത്ത് വൃദ്ധയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാനും പുതിയറയില്‍ നളിനി എന്ന വൃദ്ധയ്‌ക്ക് സ്ഥിരമുപയോഗിക്കുന്ന മരുന്ന് തീര്‍ന്നതിനാല്‍ അത് സൗജന്യമായി വീട്ടിലെത്തിക്കാനും പ്രവര്‍ത്തകരെത്തി.
ചേവായൂര്‍, പന്തീരാങ്കാവ്, ബേപ്പൂര്‍ എന്നിവിടങ്ങളിലും സേവാഭാരതി പ്രവര്‍ത്തകര്‍ മരുന്നുകളും ഭക്ഷണവും എത്തിച്ചു. പന്നിയങ്കരയില്‍ അമ്മു അമ്മ എന്ന വൃദ്ധയ്‌ക്കും സേവാഭാരതി പ്രവര്‍ത്തകര്‍ മരുന്ന് എത്തിച്ചു. പയ്യാനക്കല്‍ അപകടം പറ്റിയ വൃദ്ധനെ ആശുപത്രിയിലെത്തിച്ചു. ചാലപ്പുറത്ത് ആര്‍ജി ഭവന്‍, വിശ്വഹിന്ദു ‘ഭവന്‍ എന്നീ ലോഡ്ജുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചു. തിരുവച്ചിറയിലും പുതിയ പാലത്തും ഒറ്റയ്‌ക്ക് താമസിക്കുന്ന പ്രായമേറിയവര്‍ക്കും വസ്ത്ര വില്‍പനയ്‌ക്ക് വന്ന് തിരിച്ചു പോകാന്‍ സാധിക്കാത്ത ഇതര സംസ്ഥാനക്കാര്‍ക്കും ‘ഭക്ഷണം നല്‍കി. മറ്റ് സ്ഥലങ്ങളില്‍ നിന്ന് കോഴിക്കോട് എത്തിച്ചേര്‍ന്ന പച്ചക്കറി ലോറിയിലെ ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും ‘ഭക്ഷണം നല്‍കി. ടൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും ദൂരദേശങ്ങളില്‍ എത്തിപ്പെടേണ്ടവര്‍ക്ക് വാഹന സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു. കാരപ്പറമ്പ് ഭാഗത്ത് 15 ഓളം കുടുംബങ്ങളില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പയ്യാനക്കല്‍ 70 വീടുകളിലും എലത്തൂര്‍, വെള്ളയില്‍ പോലീസ് സ്റ്റേഷനുകളിലും അശ്വനി ഹോസ്പിറ്റല്‍, എംവിആര്‍ കാന്‍സര്‍ സെന്റര്‍, എന്‍ഐടി എന്നിവിടങ്ങളില്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: