ന്യൂദല്‍ഹി : രാജ്യത്തെ ചികിത്സാ സൗകര്യങ്ങള്‍ വിപുലമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ എണ്ണവും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും, വിദ്യാര്‍ത്ഥികളുടേയും സേവനം ആവശ്യപ്പെടുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതിലൂടെ നിലവില്‍ രാജ്യത്ത് 50,000 ഡോക്ടര്‍മാരുടെ സേവനം അധികമായി ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. അലോപ്പതി വിഭാഗത്തിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടേയും സര്‍ക്കാര്‍ സേവനമേഖലകളില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാരുടേയും സേവനമാണ് ആരോഗ്യവകുപ്പ് ഏകോപിപ്പിക്കാനുദ്ദേശിക്കുന്നത്. ഇതുപ്രകാരം നിലവിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യസേവനം ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതി കേന്ദ്ര ആരോഗ്യവകുപ്പും മെഡിക്കല്‍ കൗണ്‍സിലും നല്‍കിക്കഴിഞ്ഞു.
അലോപ്പതി മേഖലയിലെ അനസ്തേഷ്യ, പള്‍മണോളജി, കാര്‍ഡിയോളജി, റേഡിയോളജി മേഖലയില്‍ അവസാന വര്‍ഷപരീക്ഷ എഴുതാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് ബോര്‍ഡിന്റെ പ്രത്യേകാനുമതിയാണ് നല്‍കുന്നത്. ഇവര്‍ക്കെല്ലാം ‘ബോര്‍ഡ് സര്‍ട്ടിഫൈഡ്’ ബിരുദം സേവനത്തെ മാനിച്ചുകൊണ്ട് നല്‍കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നിലവില്‍ രാജ്യത്തെ 17 സംസ്ഥാനങ്ങളിലാണ് കൊറോണയക്ക് മാത്രമായി പ്രത്യേകം ആശുപത്രികള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇവ കൂടാതെ നിരവധി സ്വകാര്യ ആശുപത്രികളിലെ വാര്‍ഡുകള്‍ ഏറ്റെടുത്തതായി കേന്ദ്രമന്ത്രി ഹര്ഷവര്ധന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: