ന്യൂദൽഹി : ആര്‍ബിഐ റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സിആര്‍ആര്‍ മൂന്നുശതമാനമായി.
ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്‌പകള്‍ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിക്കാനും ആര്‍.ബി.ഐ അനുമതി നല്‍കി. ബാങ്കുകളുടെ കരുതല്‍ നിക്ഷേപത്തിലും ആര്‍.ബി.ഐ കുറവ് വരുത്തിയിട്ടുണ്ട്.
എംപിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അസാധാരണ സാഹചര്യം പരിഗണിച്ചാണ് റിപ്പോ നിരക്ക് കുറക്കാനുള്ള തീരുമാനം ആര്‍.ബി.ഐ എടുത്തത്.
പണനയ കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളും റിപ്പോ നിരക്ക് കുറക്കുന്നതിനെ അനുകൂലിച്ചു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നിശ്ചയിച്ചിരുന്ന ആര്‍.ബി.ഐ പണനയ കമ്മിറ്റ യോഗം മാര്‍ച്ച് 24 മുതല്‍ 27 വരെയുള്ള തീയതികളില്‍ അടിയന്തരമായി ചേര്‍ന്നാണ് രാജ്യത്തെ വളര്‍ച്ച നിരക്ക് തിരികെ കൊണ്ടു വരാന്‍ ആര്‍.ബി.ഐ നിര്‍ണായക തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: