കൊറോണ വൈറസ് ബാധ രാജ്യത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ക്രിയാല്‍മകമായ നടപടികളെ പ്രശംസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ധനമന്ത്രി നിര്‍മലാ സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും ചേര്‍ന്ന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്.
എല്ലാവരേയും ഏകോപിപ്പിച്ചും 130 കോടി ഭാരതീയര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും പ്രവര്‍ത്തിക്കുന്നതാണ് വികേന്ദ്രീകരണം. എന്നാല്‍ പറച്ചിലില്‍ മാത്രമാണ് കേരള സര്‍ക്കാരിന് വികേന്ദ്രീകരണമെന്നും പ്രവര്‍ത്തിയില്‍ ഇതില്ലെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തില്‍ പ്രഖ്യാപിച്ചത് ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും ചേര്‍ന്ന്. രാജ്യത്തെമ്പാടും ഭക്ഷ്യ വിതരണത്തില്‍ നടത്തിയിട്ടുള്ള ഏര്‍പ്പാടുകള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍. നിത്യേന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്നത് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇതെല്ലാം ഏകോപിപ്പിക്കുന്നതും 130 കോടി ഭാരതീയര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ അവരെ പ്രചോദിപ്പിച്ച് നിര്‍ത്തുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇതാണ് വികേന്ദ്രീകരണം .
കേരളത്തിലുമുണ്ട് ഒരു ധനകാര്യ മന്ത്രി. തോമസ് ഐസക്. അയ്യോ ദാരിദ്ര്യം.
മുഖ്യമന്ത്രി അടുപ്പിക്കുന്നില്ല. 20000 കോടിയുടെ പാക്കേജും മുഖ്യമന്ത്രി ഒറ്റയ്‌ക്ക് പ്രഖ്യാപിച്ചു. ശൈലജ ടീച്ചറെയും മുഖ്യമന്ത്രി ഏതാണ്ട് നിശബ്ദയാക്കി കളഞ്ഞു. തിലോത്തമന് പണ്ടേ കാര്യമായ വില കൊടുക്കാറില്ല. വികേന്ദ്രീകരണം വികേന്ദ്രീകരണം എന്ന് വലിയവായില്‍ തള്ളിയാല്‍ പോരാ… അത് പ്രവര്‍ത്തിയിലും കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: