ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസൂകി. കൊറോണ പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്നോണം കേന്ദ്രം വെന്റിലേറ്റര്‍ നിര്‍മ്മാണത്തിനായി രാജ്യത്തിലെ പ്രധാന വാഹന നിര്‍മ്മാതാക്കളുടെ സഹായം തേടിയിരുന്നു. ഇതിന് സന്നദ്ധത അറിയിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.
ബജാജും മഹീന്ദ്രയും നേരത്തേ തന്നെ സഹായ ഹസ്തവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്രയും ബജാജ് തലവന്‍ രാഹുല്‍ ബജാജും സര്‍ക്കാരിന് സര്‍വ പിന്തുണയും അറിയിച്ചു.
വാഹന നിര്‍മ്മാണത്തിന്റെ സാങ്കോതിക വിദ്യയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് വെന്റിലേറ്റര്‍ നിര്‍മ്മാണം. അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ട്. ലോകം കൊറോണ ഭീഷണിയില്‍ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് വെന്റിലേറ്റര്‍ നിര്‍മ്മാണത്തിനുള്ള സകല സാധ്യതകളും തേടുമെന്നും മാരുതി സുസൂകി മേധാവി ആര്‍സി ഭാര്‍ഗവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: