കണ്ണൂർ: കണ്ണൂരിൽ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് ബന്ധുവിനെ കടത്തിക്കൊണ്ടുപോയതായി പരാതി. സംഭവത്തിൽ മുസ്ലീം ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍.
നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന വ്യക്തിയെ മുസ്ലീം ലീഗ് കൗൺസിലർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഷെഫീഖ് ആണ് ബന്ധുവിനെ കടത്തിക്കൊണ്ടുപോയത്.
ഇയാളെ അറസ്റ്റ് ചെയ്യാൻ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പോലീസിന് നിർദ്ദേശം നൽകിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്നെത്തിയ ബന്ധുവിനെ പോലീസിന്റെ കണ്ണുവെട്ടിച്ചാണ് കൗൺസിലർ കൊണ്ടുപോയത്. നിരീക്ഷണത്തിലായിരുന്നയാളെ പോലീസ് തിരികെ കൊവിഡ് കെയർ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: